Wednesday, October 9, 2024

HomeNewsIndiaതൊട്ടിലില്‍ കിടന്ന മൂന്നു വയസുകാരന്‍ തേനീച്ചകളുടെ കുത്തേറ്റു മരിച്ചു

തൊട്ടിലില്‍ കിടന്ന മൂന്നു വയസുകാരന്‍ തേനീച്ചകളുടെ കുത്തേറ്റു മരിച്ചു

spot_img
spot_img

ഹൈദരാബാദ്: തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തില്‍ മൂന്നു വയസുകാരന് ദാരുണാന്ത്യം. അല്ലൂരി സീതാരാമരാജു ജില്ലയിലെ പിട്ടലപാട് എന്ന സ്ഥലത്താണ് സംഭവം.

ഒരു മരത്തില്‍ തൊട്ടില്‍ കെട്ടി കുട്ടിയെ ഉറക്കിയ ശേഷം കുടുംബം സമീപത്തെ വയലില്‍ കാര്‍ഷികവൃത്തിയിലായിരുന്നു.

മുത്തശ്ശി അടുത്തുണ്ടായിരുന്നെങ്കിലും കേള്‍വിക്കുറവ് കാരണം കുഞ്ഞിന്റെ കരച്ചില്‍ കേട്ടില്ലെന്നാണ് ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞത്. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. തേനീച്ചകളുടെ കുത്തേറ്റ് അവശനിലയിലായ കുട്ടിയെ ആശുപത്രിയിലെത്തിച്ച്‌ ചികിത്സ നല്‍കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments