തിരുവനന്തപുരം: ചന്ദ്രയാന്‍ 3ല്‍ നിന്ന് വിലപ്പെട്ട വിവരങ്ങള്‍ കിട്ടിയെന്ന് ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ എസ്.സോമനാഥ്.ഇക്കാര്യത്തേക്കുറിച്ച് വരും ദിവസങ്ങളില്‍ ശാസ്ത്രജഞര്‍ തന്നെ വിശദീകരിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തില്‍നിന്നാണ് ശാസ്ത്രപരമായ നിരവധി കാര്യങ്ങള്‍ കണ്ടെത്താനുള്ളത്. അതുകൊണ്ടാണ് ഏറെ വെല്ലുവിളികള്‍ ഉണ്ടായിട്ടും ആദ്യ ദൗത്യത്തിന് തന്നെ ദക്ഷിണധ്രുവം തെരഞ്ഞെടുത്തത്. സമാനതകളില്ലാത്ത ഈ ദൗത്യം സ്ത്രീശക്തിയുടെ കൂടി ഉദാഹരണമാണ്.
ചന്ദ്രയാന്‍ ലാന്‍ഡര്‍ ഇറങ്ങിയ സ്ഥലത്തിന് ശിവശക്തി എന്ന് പേരിട്ടത്തില്‍ വിവാദം വേണ്ടെന്നും അദ്ദേഹം പറഞ്ഞു. പേരിടാന്‍ രാജ്യത്തിന് അവകാശമുണ്ട്.ശാസ്ത്രവും വിശ്വാസവും രണ്ടായി കാണണമെന്നും അദ്ദേഹം പ്രതികരിച്ചു.