രാജ്യത്തെ ജനങ്ങൾക്ക് ആശ്വാസമായി കേന്ദ്രം ഭരിക്കുന്ന ഭാരതീയ ജനതാ പാർട്ടി (ബിജെപി) സർക്കാർ എൽപിജി പാചക വാതക വില 200 രൂപ കുറച്ചു.രക്ഷാബന്ധൻ, ഓണം പ്രമാണിച്ച് ഗാർഹിക സിലിണ്ടറുകളുടെ വില 200 രൂപ കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചതായി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച സ്‌കൂൾ വിദ്യാർത്ഥികളെ കാണുകയും അവർക്കൊപ്പം രക്ഷാബന്ധൻ ആഘോഷിക്കുകയും ചെയ്തു. പ്രധാനമന്ത്രി മോദിയുടെ കൈത്തണ്ടയിൽ കൊച്ചുകുട്ടികൾ രാഖി കെട്ടുന്ന വീഡിയോ വാർത്താ ഏജൻസി പങ്കുവെച്ചിരുന്നു.