ബംഗളൂരു: ഇന്ത്യയുടെ അഭിമാന ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ മൂന്നിന്റെ പ്രഗ്യാൻ റോവര്‍ വിക്രം ലാൻഡറിന്റെ ആദ്യ ചിത്രം പകര്‍ത്തി ഭൂമിയിലേക്ക് അയച്ചു.
റോവറിലെ നാവിഗേഷൻ ക്യാമറയായ നാവ് ക്യാം ആണ് ചിത്രം പകര്‍ത്തിയത്. ഇലക്‌ട്രോ ഒപ്‌റ്റിക്‌സ് സിസ്റ്റംസ് ലബോറട്ടറിയാണ് റോവറിന്റെ ക്യാമറകള്‍ വികസിപ്പിച്ചിരിക്കുന്നത്.
ചന്ദ്രോപരിതലത്തിലെ നിരപ്പായ സ്ഥലത്ത് വിക്രം ലാൻഡര്‍ നില്‍ക്കുന്നതും ഇതിലെ പേലോഡുകളായ ചാസ്തേ (ChaSTE), ഇല്‍സ (ILSA) എന്നിവ ചന്ദ്രോപരിതലത്തില്‍ കുത്തിയറക്കി മണ്ണ് പരിശോധന ന ടത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം.