Sunday, September 15, 2024

HomeNewsIndia'ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്' ബില്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍

‘ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്’ ബില്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍

spot_img
spot_img

ന്യൂഡല്‍ഹി: ‘ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്’ ബില്‍ സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ നടക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പും സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളും ഒരുമിച്ച്‌ നടത്തുന്നതാണ് ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. മുമ്ബ് പല തവണ മോദി സര്‍ക്കാര്‍ ഈ ആശയം മുന്നോട്ടുവെച്ചിരുന്നു. നിയമ കമ്മീഷൻ ഇത് സംബന്ധിച്ച്‌ പഠനം നടത്തുകയും ചെയ്തിരുന്നു.

നിലവില്‍ ലോക്‌സഭയായാലും സംസ്ഥാന നിയമസഭകളായാലും അതതിന്റെ കാലാവധി കഴിയുമ്ബോഴാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇത് മാറ്റി രാജ്യത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം എല്ലാ സംസ്ഥാനങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പും നടത്താനാണ് പുതിയ നിയമത്തിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്.

പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് പ്രത്യേക സമ്മേളനം ചേരുന്ന കാര്യം അറിയിച്ചത്. സമ്മേളനത്തില്‍ എന്താണ് അജണ്ടയെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നില്ല. ഇതിന് പിന്നാലെയാണ് ‘ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ് ബില്‍’ ആണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

പ്രതിപക്ഷം നേരത്തെ ഇതിനെതിരെ വലിയ വിമര്‍ശനം ഉന്നയിച്ചിരുന്നു. ജനാധിപത്യം അട്ടിമറിക്കാനുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ബി.ജെ.പിക്ക് സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളില്‍ നേട്ടമുണ്ടാക്കാനാണ് പരിഷ്‌കാരത്തിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നതെന്നും വിമര്‍ശനമുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments