Tuesday, May 20, 2025

HomeNewsIndiaകനത്ത മഴ: രാജസ്ഥാനിൽ 20 മരണം; സ്‌കൂളുകൾ അടച്ചു

കനത്ത മഴ: രാജസ്ഥാനിൽ 20 മരണം; സ്‌കൂളുകൾ അടച്ചു

spot_img
spot_img

ജയ്പൂർ: ശനിയാഴ്ച മുതൽ പെയ്ത കനത്ത മഴയിൽ രാജസ്ഥാന്‍റെ വിവിധ ഭാഗങ്ങളിലായി 20 പേർക്ക് ജീവൻ നഷ്ടമായി. പാർവതി, ഗംഭീർ, ബംഗംഗ നദികൾ കരകവിഞ്ഞൊഴുകുന്ന സാഹചര്യത്തിൽ ജയ്പൂർ, കരൗലി, സവായ് മധോപൂർ, ദൗസ തെരുവുകൾ വെള്ളത്തിലായി. ജയ്പൂരിലെ കനോട്ട അണക്കെട്ടിൽ അഞ്ച് യുവാക്കൾ മുങ്ങിമരിച്ചു. ഞായറാഴ്ച രാത്രി വൈകിയും തിരച്ചിൽ ആരംഭിച്ചെങ്കിലും ഇവരെ കണ്ടെത്താനായിട്ടില്ല.

ഭരത്പൂർ ജില്ലയിൽ ഏഴ് മരണവും ജയ്പൂർ റൂറലിലെ ഫാഗിയിലും മധോരാജ്‌പുരയിലും ബീവാറിലും രണ്ട് വീതം മരണവും ബാരാപുരയിലും ബൻസ്വാരയിലും ഒരു മരണവും സംഭവിച്ചിതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

ജയ്പൂരിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള കരൗലി ജില്ലയിലാണ് ഏറ്റവും കൂടുതൽ മഴ നാശം വിതച്ചത്. ശനിയാഴ്ച രാത്രി മുതൽ ഞായറാഴ്ച ഉച്ചവരെ 15 ഇഞ്ച് മഴ രേഖപ്പെടുത്തിയ ഹിന്ദുവിലും കരൗലിയിലും വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യമുണ്ടെന്ന് ദുരന്ത നിവാരണ, ദുരിതാശ്വാസ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ആനന്ദ് കുമാർ പറഞ്ഞു. കനത്ത മഴയെ തുടർന്ന് ജയ്പൂർ, ജയ്പൂർ റൂറൽ, ദൗസ, കരൗലി, സവായ് മധോപൂർ, ഗംഗാപൂർ, ഭരത്പൂർ ജില്ലകളിലെ സ്‌കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments