Sunday, October 2, 2022

HomeNewsIndiaനാല് ദിവസത്തിനിടെ സുപ്രീം കോടതി തീര്‍പ്പാക്കിയത് 1,842 കേസുകള്‍

നാല് ദിവസത്തിനിടെ സുപ്രീം കോടതി തീര്‍പ്പാക്കിയത് 1,842 കേസുകള്‍

spot_img
spot_img

ന്യൂഡല്‍ഹി: കഴിഞ്ഞ നാല് ദിവസത്തിനിടെ 1,842 കേസുകള്‍ സുപ്രീം കോടതി തീര്‍പ്പാക്കിയതായി ചീഫ് ജസ്റ്റിസ് യു യു ലളിത്.

”വിവിധ കേസുകളിലായി കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ 1,296 ഉം പതിവ് കാര്യങ്ങള്‍ 106 കേസുകളുമാണ് തീര്‍പ്പാക്കിയത് എന്ന് കോടതി ജീവനക്കാര്‍ അറിയിച്ചിട്ടുണ്ട്. കോടതി എത്ര വേഗത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് ഇത് കാണിക്കുന്നത്. കൂടാതെ കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ 440 ട്രാന്‍സ്ഫര്‍ ഹര്‍ജികളും കോടതി തീര്‍പ്പാക്കി”. അഭിഭാഷകവൃത്തിയെ നിയന്ത്രിക്കുന്ന ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സംഘടിപ്പിച്ച അനുമോദന ചടങ്ങിലാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം പറഞ്ഞത്.

2022 സെപ്റ്റംബര്‍ 1 വരെയുള്ള കണക്കുകള്‍ നോക്കിയാല്‍ 70,310 കേസുകള്‍, 51,839 പ്രവേശന വിഷയങ്ങള്‍, 18,471 റെഗുലര്‍ ഹിയറിങ് വിഷയങ്ങളും എസ്സിയില്‍ തീര്‍പ്പുകല്‍പ്പിക്കാത്തവയാണ്. ഇത് പെട്ടെന്ന് പരിഹരിക്കാനും ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാനും ചീഫ് ജസ്റ്റിസായി ചുരുങ്ങിയ കാലയളവില്‍ പരമാവധി ശ്രമിക്കുമെന്ന് ജസ്റ്റിസ് ലളിത് പറഞ്ഞു.

ഓഗസ്റ്റ് 27 ന് 49-ാമത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റ ജസ്റ്റിസ് ലളിതിന് 74 ദിവസത്തെ കാലാവധിയുണ്ട്, നവംബര്‍ 8 ന് വിരമിക്കും

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments