രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ ജാര്‍ഖണ്ഡില്‍ ഹേമന്ദ് സോറന്‍ വിശ്വാസ വോട്ട് നേടി. പ്രത്യേക സമ്മേളനം ചേര്‍ന്നാണ് വിശ്വാസ വോട്ടെടുപ്പ് നേടിയത് . മുഖ്യമന്ത്രിയുടെ അയോഗ്യത വിഷയത്തില്‍ തീരുമാനം നീളുന്ന സാഹചര്യത്തിലാണ് പ്രത്യേക സമ്മേളനം ചേര്‍ന്നത് . നിലവില്‍ ഹേമന്ദ് സോറന്‍ സര്‍ക്കാരിന് ഭരണത്തില്‍ തുടരാനുള്ള അംഗബലമുണ്ട്.
ഖനന ലൈസന്‍സ് അനുവദിച്ചതുമായി ബന്ധപ്പെട്ട പരാതിയില്‍ ഹേമന്ത് സോറനെ അയോഗ്യനാക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശുപാര്‍ശ നല്‍കിയിട്ടും ഗവര്‍ണര്‍ രമേഷ് ബെയ്‌സ് ഇനിയും തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍, ബിജെപി വിശ്വാസ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു. ഹേമന്ത് സോറന് അനുകൂലമായി 48 എംഎല്‍എമാര്‍ ആണ് വോട്ട് ചെയ്തത്.