ന്യൂഡല്‍ഹി: ഡല്‍ഹി- മുംബൈ വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ തിരിച്ചിറക്കി. യാത്രാമധ്യേ ചൂളമടിക്കുന്നത് പോലെയുള്ള ശബ്ദം കോക്പിറ്റില്‍ നിന്ന് ഉയര്‍ന്നതിനെ തുടര്‍ന്ന് വിസ്താര വിമാനമാണ് ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ തിരിച്ചിറക്കിയത്.
സംഭവത്തില്‍ ഡിജിസിഎ അന്വേഷണത്തിന് ഉത്തരവിട്ടു.
ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട ബോയിങ് 737 വിമാനമാണ് തിരിച്ചിറക്കിയത്. വിമാനത്തിന്റെ പ്രാഥമിക പരിശോധനയില്‍ കാര്യമായ പ്രശ്‌നങ്ങള്‍ കണ്ടെത്തിയില്ല.
യാത്രാമധ്യ കോക്പിറ്റിന്റെ വലതുവശത്ത് നിന്നാണ് ചൂളമടിക്കുന്നതുപോലെയുള്ള ശബ്ദം പുറത്തേയ്ക്ക് വന്നത്. തുടര്‍ന്ന് വിമാനം തിരിച്ചിറക്കാന്‍ തീരുമാനിക്കുകയായിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് ഡിജിസിഎ അറിയിച്ചു.