ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യനീക്കം ഊര്‍ജിതമാക്കി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സിപിഐഎം ജനറല്‍ സെക്രട്ടറി സീതറാം യെച്ചുരിയുമായി കൂടിക്കാഴ്ച നടത്തി.
2024 ല്‍ പ്രതിപക്ഷത്തിന്റെ വിശാല തിരഞ്ഞെടുപ്പ് സഖ്യം തള്ളാതെ സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രതിപക്ഷം ഒന്നിച്ചു നിന്നാല്‍ ബിജെപി യെ പരാജയപ്പെടുത്താനാകുമെന്ന് നിതീഷ് കുമാര്‍.
2024 ല്‍ ബിജെപി യെ നേരിടാനായി സംയുക്ത പ്രതിപക്ഷസംഖ്യത്തിന് നേതൃത്വം നല്കാന് തീരുമാനിച്ച ജെ ഡി യു യോഗത്തിന് ശേഷം ഡല്‍ഹിയിലെത്തിയ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായുള്ള ചര്‍ച്ച തുടരുകയാണ്.
എകെജി ഭവനില്‍ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി നിതീഷ് കുമാര്‍ കൂടിക്കാഴ്ച നടത്തി. ഇടത് നേതാക്കളുമായി തനിക്ക് ദീര്‍ഘ കാലത്തെ ബന്ധമാണ് ഉള്ളതെന്ന് നിതീഷ് പറഞ്ഞു.
ബി ജെ പി വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ച് പോകരുതെന്നും, പ്രതിപക്ഷ ഐക്യത്തിന് രൂപം നല്‍കാനുള്ള ശ്രമം ഉണ്ടാകുമെന്നും യെച്ചൂരി വ്യക്തമാക്കി.
എല്ലാ പ്രതിപക്ഷ പാര്‍ട്ടികളെയും ഒരുമിപ്പിക്കുന്നതിനാണ് പ്രധാന്യം നല്‍കുന്നതെന്ന് പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകുമോയെന്ന ചോദ്യത്തോട് നിതീഷ് കുമാര്‍ പ്രതികരിച്ചു.