Thursday, March 28, 2024

HomeNewsIndiaഅത്താഴത്തിന് ബിരിയാണി ഉണ്ടാക്കിയില്ല; ഭാര്യയെ കുത്തി പരിക്കേല്‍പ്പിച്ച്‌ യുവാവ്

അത്താഴത്തിന് ബിരിയാണി ഉണ്ടാക്കിയില്ല; ഭാര്യയെ കുത്തി പരിക്കേല്‍പ്പിച്ച്‌ യുവാവ്

spot_img
spot_img

മുംബൈ: അത്താഴത്തിന് ബിരിയാണി ഉണ്ടാക്കി നല്‍കിയില്ലെന്നാരോപിച്ച്‌ യുവാവ് ഭാര്യയെകുത്തിപരിക്കേല്‍പ്പിച്ചു.

മഹാരാഷ്‌ട്രയിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന യുവാവ് ഭാര്യയെ കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവത്തില്‍ വിക്രം വിനായക് ദോഡെയ്‌ക്കെതിരെ പോലീസ് കേസെടുത്തു.

കഴിഞ്ഞ ദിവസം മദ്യലഹരിയില്‍ വീട്ടിലെത്തിയ യുവാവ് ഭാര്യയോട് അത്താഴം വിളമ്ബാന്‍ ആവശ്യപ്പെട്ടു. എന്നത്തേയും പോലെ അത്താഴമൊരുക്കിയ ഭാര്യയോട് യുവാവ് തനിക്ക് ബിരിയാണിയാണ് കഴിക്കാന്‍ വേണ്ടതെന്നും അത് ഉണ്ടാക്കാത്തത് എന്ത് കൊണ്ടാണെന്നും ചോദിച്ച്‌ പ്രശ്‌നമുണ്ടാക്കി. തര്‍ക്കം രൂക്ഷമായപ്പോള്‍ യുവാവ് കത്തിയെടുത്ത് ഭാര്യയെ കുത്തുകയായിരുന്നു.

ബന്ധുക്കള്‍ തടയാന്‍ ശ്രമിച്ചെങ്കിലും യുവാവ് ഭാര്യയെ തുടരെ തുടരെ കുത്തുകയായിരുന്നു. യുവതി അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് വിവരം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments