Sunday, October 2, 2022

HomeNewsIndiaഎലിസബത്ത് രാജ്ഞിയുടെ മരണത്തില്‍ ഇന്ത്യയില്‍ ഞായറാഴ്ച ദുഃഖാചരണം

എലിസബത്ത് രാജ്ഞിയുടെ മരണത്തില്‍ ഇന്ത്യയില്‍ ഞായറാഴ്ച ദുഃഖാചരണം

spot_img
spot_img

ന്യൂഡല്‍ഹി: അന്തരിച്ച ബ്രിട്ടീഷ് ഭരണാധികാരി എലിസബത്ത് രാജ്ഞിയോടുള്ള ആദര സൂചകമായി ഇന്ത്യയില്‍ ഒരു ദിവസത്തെ ദുഃഖാചരണം.


ഈ മാസം 11നാണ് ദുഃഖാചരണം. ദേശീയ പതാക പകുതി താഴ്ത്തികെട്ടും. അന്ന് ഔദ്യോഗിക പരിപാടികള്‍ ഉണ്ടായിരിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് കുറച്ചുദിവസങ്ങളായി ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്ന എലിസബത്ത് രാജ്ഞി (96) സ്കോട്ട്ലന്‍ഡിലെ ബാല്‍മോറലിലെ അവധിക്കാല വസതിയില്‍വച്ചാണ് കഴിഞ്ഞ ദിവസം അന്തരിച്ചത്.

56 രാജ്യങ്ങള്‍ അടങ്ങുന്ന കോമണ്‍‌വെല്‍ത്ത് ഗ്രൂപ്പിന്‍റെ നേതാവാണ് എലിസബത്ത് രാജ്ഞി. നിലവില്‍ ലോകത്ത് മനുഷ്യരാശിയുടെ നാലിലൊന്ന് ഭാഗം ഉള്‍ക്കൊള്ളുന്നതാണ് ഈ 56 രാജ്യങ്ങള്‍.

യുകെ കൂടാതെ, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവയുള്‍പ്പെടെ ലോകമെമ്ബാടുമുള്ള 14 കോമണ്‍‌വെല്‍ത്ത് രാജ്യങ്ങളിലും രാജ്ഞി രാഷ്ട്രത്തലവനുമാണ്.

രാജ്ഞിയുടെ അധീനതയിലുള്ള രാജ്യങ്ങളിലെ, സ്റ്റാമ്ബുകള്‍, ബാങ്ക് നോട്ടുകള്‍, നാണയങ്ങള്‍ എന്നിവയില്‍ ചിത്രം ആലേഖനം ചെയ്യുകയും ജനപ്രിയ സംസ്കാരത്തില്‍ അനശ്വരമാക്കുകയും ചെയ്ത ഒരേയൊരു നേതാവാണ് എലിസബത്ത് രാജ്ഞി.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments