Thursday, March 28, 2024

HomeNewsIndiaമതേതരത്വം ഭരണഘടനയില്‍ നിന്ന് നീക്കണമെന്ന ഹര്‍ജിക്ക് എതിരെ ബിനോയ് വിശ്വം സുപ്രീംകോടതിയില്‍

മതേതരത്വം ഭരണഘടനയില്‍ നിന്ന് നീക്കണമെന്ന ഹര്‍ജിക്ക് എതിരെ ബിനോയ് വിശ്വം സുപ്രീംകോടതിയില്‍

spot_img
spot_img

ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് സോഷ്യലിസ്റ്റ്, സെക്യുലര്‍ എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സുബ്രഹ്‌മണ്യന്‍ സ്വാമി നല്‍കിയ ഹര്‍ജിക്കെതിരെ സിപിഐ നേതാവും എം പിയുമായ ബിനോയ് വിശ്വം സുപ്രീം കോടതിയെ സമീപിച്ചു.

സുപ്രീം കോടതിയില്‍ അഭിഭാഷകനായ ശ്രീറാം പറക്കാട്ട് മുഖേന സമര്‍പ്പിച്ച ഹര്‍ജിയില്‍, മതേതരത്വവും സോഷ്യലിസവും ഭരണഘടനയുടെ അന്തര്‍ലീനവും അടിസ്ഥാന സവിശേഷതകളുമാണെന്നും അത് നീക്കം ചെയ്യാനുള്ള ശ്രമം അനുവദിക്കരുതെന്നും ബിനോയ് വിശ്വം ആവശ്യപ്പെടുന്നു.

മതത്തിന്റെ പേരില്‍ വോട്ട് തേടാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ശ്രമങ്ങള്‍ക്ക് ന്യായീകരണം കണ്ടെത്താനുള്ള മാര്‍ഗമെന്ന് നിലയിലാണ് സ്വാമി ഈ ഹര്‍ജിയുമായി സ്ുപ്രിം കോടതിയിലെത്തിയത്. അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ രാഷ്ട്രീയത്തെ മതനിരപേക്ഷവും സോഷ്യലിസ്റ്റും നിലനിര്‍ത്തുക എന്നതായിരുന്ന ഭരണഘടനാ നിര്‍മാതാക്കളുടെ ഉദ്ദേശം. അത് കൊണ്ടാണ് സാമൂഹ്യ – രാഷ്ടീയ സാമ്പത്തിക നീതിയുള്‍പ്പെടെയുള്ള വാക്കുകള്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയതെന്നും ബിനോയ് വിശ്വം ഹര്‍ജിയില്‍ സൂചിപ്പിക്കുന്നു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments