Thursday, September 29, 2022

HomeNewsIndiaതമിഴ്‌നാട്ടില്‍ ഓടിക്കൊണ്ടിരിക്കുന്ന സ്‌കൂള്‍ ബസിന് തീപിടിച്ചു

തമിഴ്‌നാട്ടില്‍ ഓടിക്കൊണ്ടിരിക്കുന്ന സ്‌കൂള്‍ ബസിന് തീപിടിച്ചു

spot_img
spot_img

ആരക്കോണം: തമിഴ്‌നാട് ആരക്കോണത്ത് ഓടിക്കൊണ്ടിരിക്കുന്ന സ്‌കൂള്‍ ബസിന് തീപിടിച്ചു. സേന്തമംഗലം റെയില്‍വെ ഗേറ്റിന് സമീപത്ത് വെച്ചാണ് അപകടം. രാവിലെ 6.15 ഓടെയാണ് വിദ്യാര്‍ഥികളുമായി പോകുമ്ബോഴാണ് തീപടര്‍ന്നത്.

ഈ സമയം നാലുകുട്ടികള്‍ ബസിലുണ്ടായിരുന്നു. ഇരുചക്രയാത്രക്കാരനാണ് ബസിന്റെ ഇടതുവശത്ത് നിന്ന് പുക ഉയരുന്നത് ആദ്യം കണ്ടത്. ഇയാള്‍ ഇത് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. തീപടര്‍ന്നതോടെ വിദ്യാര്‍ഥികള്‍ പരിഭ്രാന്തരായി. എന്നാല്‍ ഇവരെ പെട്ടന്ന് തന്നെ ബസില്‍നിന്ന് പുറത്തിറയ്ക്കിയതിനാല്‍ വലിയ അപകടം ഒഴിവായി. വിദ്യാര്‍ഥികള്‍ക്ക് നിസാര പൊള്ളലേറ്റിട്ടുണ്ട്. ഫയര്‍ഫോഴ്‌സ് എത്തി 7.30-യോടെയാണ് തീഅണച്ചത്.

ജ്യോതി നഗറിലെ സ്വകാര്യ സ്‌കൂള്‍ ബസിനാണ് തീപിടിച്ചത്. ഇലക്‌ട്രിക്കല്‍ സര്‍ക്ക്യൂട്ടാണ് അപകടകാരണമെന്നാണ് പൊലീസിന്റെ സംശയം.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments