Friday, March 29, 2024

HomeNewsIndiaരാഹുല്‍ ഗാന്ധിയുടെ വിലയേറിയ ടീ ഷർട്ടിനെ പരിഹസിച്ച ബി.ജെ.പിയ്‌ക്കെതിരെ തൃണമൂല്‍ നേതാവ് മഹുവ മൊയ്ത്ര

രാഹുല്‍ ഗാന്ധിയുടെ വിലയേറിയ ടീ ഷർട്ടിനെ പരിഹസിച്ച ബി.ജെ.പിയ്‌ക്കെതിരെ തൃണമൂല്‍ നേതാവ് മഹുവ മൊയ്ത്ര

spot_img
spot_img

കൊല്‍ക്കത്ത: ഭാരത് ജോഡോ യാത്രയില്‍ 41,257 രൂപ വിലയുള്ള വിദേശ നിര്‍മ്മിത ടീ ഷര്‍ട്ട് ധരിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ബി.ജെ.പി പരിഹാസവുമായി രംഗത്ത് വന്നിരുന്നു.

ഇപ്പോള്‍ ഇതിനെതിരെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര.

‘പ്രതിപക്ഷത്തിന്റെ വ്യക്തിപരമായ വസ്ത്രങ്ങളിലും വസ്തുവകകളിലും ബി.ജെ.പി അതിര്‍ത്തി കടക്കുകയും അഭിപ്രായം പറയുകയും ചെയ്യരുത്. ബി.ജെ.പി എം.പിമാര്‍ ധരിക്കുന്ന വാച്ചുകള്‍, പേനകള്‍, ഷൂകള്‍, മോതിരങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവയെക്കുറിച്ച്‌ ഞങ്ങള്‍ ഇത് ചെയ്യാന്‍ തുടങ്ങിയാല്‍, നിങ്ങള്‍ ഈ കളി ആരംഭിച്ച ദിവസം തന്നെ നിര്‍ത്തലാക്കും,’ മഹുവ മൊയ്ത്ര ട്വിറ്ററില്‍ കുറിച്ചു,

വെള്ളിയാഴ്ച നടന്ന ഭാരത് ജോഡോ യാത്രയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി 41,257 രൂപ വിലയുള്ള വിദേശ നിര്‍മ്മിത ടീ ഷര്‍ട്ട് ധരിച്ചതിനെതിര, സോഷ്യല്‍ മീഡിയയില്‍ ബി.ജെ.പി രൂക്ഷവിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു.

അതേസമയം, ഭാരത് ജോഡോ യാത്രയോടുള്ള പൊതുജനങ്ങളുടെ പ്രതികരണം ബി.ജെ.പിയെ ഭയപ്പെടുത്തിയെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി 10 ലക്ഷം വിലയുള്ള വസ്ത്രമാണ് ധരിക്കുന്നത് എന്ന വസ്തുത പുറത്തുകൊണ്ടുവരാന്‍ ബി.ജെ.പിയ്ക്ക് ഭയമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments