Saturday, September 24, 2022

HomeNewsIndiaപ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ച നാല്‍പത്തിയാറുകാരന്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ച നാല്‍പത്തിയാറുകാരന്‍ അറസ്റ്റില്‍

spot_img
spot_img

ബംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ച നാല്‍പ്പത്തിയാറുകാരന്‍ അറസ്റ്റില്‍.

പതിനാലുകാരിയെ വിവാഹം കഴിച്ചതിനാണ് ഇയാള്‍ അറസ്റ്റിലായത്.
കല്യാണം നടത്താന്‍ കൂട്ടുനിന്ന കുട്ടിയുടെ മാതാപിതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. ശൈശവ വിവാഹ നിരോധന നിയമപ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്.

പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ കൂലിപ്പണിക്കാരാണ്. മൂന്ന് പെണ്‍മക്കളാണ് ദമ്ബതികള്‍ക്കുള്ളത്. പണമില്ലാത്തതിനാല്‍ കുട്ടികളുടെ പഠനം പാതിവഴിയില്‍ മുടങ്ങിയിരുന്നു. ഈ സാഹചര്യം മുതലെടുത്താണ് നാല്‍പ്പത്തിയാറുകാരനായ ഗുരുപ്രസാദ് വിവാഹാലോചനയുമായി കുട്ടിയുടെ രക്ഷിതാക്കളെ സമീപിച്ചത്.

ഗുരുപ്രസാദ് വിവാഹിതനാണ്. ഇയാളുടെ ഭാര്യ വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഉപേക്ഷിച്ച്‌ പോയതാണ്. ഒരു സ്ത്രീ മുഖേനയാണ് ഇയാള്‍ പതിനാലുകാരിയുടെ മാതാപിതാക്കളെ സമീപിച്ചത്. മക്കളില്‍ ഒരാളെ വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്നും പണം നല്‍കാമെന്നും മാതാപിതാക്കളെ അറിയിച്ചു.

15,000 രൂപ നല്‍കിയതോടെ മാതാപിതാക്കള്‍ വിവാഹത്തിന് സമ്മതിച്ചു. ക്ഷേത്രത്തില്‍വച്ചായിരുന്നു വിവാഹം. തുടര്‍ന്ന് നഗരത്തിലെ ഒരു ഹോസ്റ്റലില്‍ ജോലിക്കായി പെണ്‍കുട്ടി എത്തിയിരുന്നു. വിവാഹം കഴിഞ്ഞതാണെന്നും ഭര്‍ത്താവിന് നാല്‍പ്പത്തിയാറ് വയസുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞതോടെ ഹോസ്റ്റല്‍ ഉടമ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

അതേസമയം, കഷ്ടപ്പാടുകൊണ്ട് ചെയ്തുപോയതാണെന്ന് മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞു

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments