Saturday, September 24, 2022

HomeNewsIndiaഅഡാര്‍ പൂനെവാലയെന്ന പേരിൽ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഒരു കോടി രൂപ തട്ടിയെടുത്തു

അഡാര്‍ പൂനെവാലയെന്ന പേരിൽ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഒരു കോടി രൂപ തട്ടിയെടുത്തു

spot_img
spot_img

പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനിയായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപകന്‍ അധാര്‍ പൂനെവാലെ എന്ന വ്യാജേന കമ്ബനിയില്‍ നിന്ന് ഒരു കോടി രൂപ തട്ടിയെടുത്ത് ഓണ്‍ലൈന്‍ തട്ടിപ്പുസംഘം.


പണം കൈമാറാന്‍ നിര്‍ദേശം നല്‍കി അധാര്‍ പൂനവാലയുടേതെന്ന പേരില്‍ കമ്ബനി ഡയറക്ടര്‍ സതീഷ് ദേശ്പാണ്ഡെയ്ക്കാണ് വാട്സാപ് സന്ദേശം ലഭിച്ചത്. ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും ഒപ്പമുണ്ടായിരുന്നു.

പൂനവാല തന്നെയാണ് സന്ദേശം അയച്ചതെന്ന് കരുതി ഉടന്‍ പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ നിര്‍ദേശിച്ച്‌ ദേശ്പാണ്ഡെ ഫിനാന്‍സ് വിഭാഗത്തിന് സന്ദേശം ഫോര്‍വേഡ് ചെയ്തു. 1.01 കോടി രൂപയാണ് ഇതനുസരിച്ച്‌ തവണകളായി കൈമാറിയത്.

സിഇഒ അത്തരത്തിലുള്ള സന്ദേശങ്ങള്‍ ഒന്നും അയച്ചിട്ടില്ലെന്ന് പിന്നീടാണ് ഉദ്യോഗസ്ഥര്‍ അറിഞ്ഞത്. തുടര്‍ന്ന് തട്ടിപ്പു തിരിച്ചറിഞ്ഞതോടെ പുണെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഐടി നിയമത്തിലെ വകുപ്പുകള്‍ പ്രകാരം വഞ്ചനാക്കുറ്റത്തിന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പൂനെ പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments