Saturday, September 24, 2022

HomeNewsIndiaആയിരത്തിലേറെ നക്ഷത്ര ആമകളുമായി നാലുപേര്‍ ബംഗളുരുവില്‍ പിടിയില്‍

ആയിരത്തിലേറെ നക്ഷത്ര ആമകളുമായി നാലുപേര്‍ ബംഗളുരുവില്‍ പിടിയില്‍

spot_img
spot_img

ബംഗളുരു: ആയിരത്തിലേറെ നക്ഷത്ര ആമകളുമായി നാലുപേരെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളുരുവിലാണ് 1,132 നക്ഷത്ര ആമകളെ പൊലീസ് പിടിച്ചെടുത്തത്.ആമകളെ കൊണ്ടുവന്ന കല്യാണ്‍, സിംഹാദ്രി, ചിക്കബെല്ലാപൂര്‍ ജില്ലയിലെ സിദ്‌ലഘട്ട താലൂക്കില്‍ നിന്നുള്ള ഐസക്, ബാഗേപള്ളി സ്വദേശി രാജപുത്ര എന്നിവരാണ് അറസ്റ്റിലായത്.

പ്രതികള്‍ നാടോടികളാണെന്നും അയല്‍ സംസ്ഥാനമായ ആന്ധ്രാപ്രദേശിലെ വനാതിര്‍ത്തികളില്‍ താമസിച്ച്‌ കാട്ടില്‍ നിന്ന് നക്ഷത്ര ആമകളെ കൊണ്ടുവരികയായിരുന്നുവെന്നും പോലീസ് പറഞ്ഞു. വാസ്തുവിനും മരുന്ന് നിര്‍മ്മാണത്തിനും ഉപയോഗിക്കുന്ന ആളുകള്‍ക്കായാണ് ഇവര്‍ നക്ഷത്ര ആമകളെ വിറ്റിരുന്നതെന്നും പൊലീസ്അന്വേഷണത്തില്‍ വ്യക്തമായി.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments