Thursday, April 25, 2024

HomeNewsIndiaഅച്ഛന്റെ ജീവന്‍ രക്ഷിക്കാന്‍ അവയവ ദാനത്തിന് അനുമതി വേണം: പ്രായപൂര്‍ത്തിയാകാത്ത കുട്ടി സുപ്രീം കോടതിയിൽ

അച്ഛന്റെ ജീവന്‍ രക്ഷിക്കാന്‍ അവയവ ദാനത്തിന് അനുമതി വേണം: പ്രായപൂര്‍ത്തിയാകാത്ത കുട്ടി സുപ്രീം കോടതിയിൽ

spot_img
spot_img

ന്യൂഡല്‍ഹി: ഗുരുതരാവസ്ഥയിലായ അച്ഛന്റെ ജീവന്‍ രക്ഷിക്കാന്‍ കരള്‍ ദാനം ചെയ്യാന്‍ അനുമതി നല്‍കണമെന്ന ആവശ്യവുമായി പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി സുപ്രീം കോടതിയെ സമീപിച്ചു.

നിലവിലെ നിയമ പ്രകാരം പ്രായപൂര്‍ത്തിയായവരില്‍ നിന്നും മരണപ്പെട്ട പ്രായപൂര്‍ത്തിയാകാത്തവരില്‍ നിന്നും മാത്രമേ രാജ്യത്ത് അവയവങ്ങള്‍ സ്വീകരിക്കാന്‍ അനുമതിയുള്ളൂ. ഈ സാഹചര്യത്തിലാണ് കുട്ടി കോടതിയെ സമീപിച്ചിരിക്കുന്നത്.

അപേക്ഷയുടെ ഗൗരവ സ്വഭാവം കണക്കിലെടുത്ത സുപ്രീം കോടതി, വിഷയത്തില്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ അഭിപ്രായം ആരാഞ്ഞു. ചീഫ് ജസ്റ്റിസ് യു യു ലളിത് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജി അവസാന തീര്‍പ്പിനായി സെപ്റ്റംബര്‍ 12ന് വീണ്ടും പരിഗണിക്കും.

കുട്ടിയുടെ അച്ഛന്റെ ജീവന്‍ രക്ഷിക്കാന്‍ അവയവം മാറ്റിവെക്കല്‍ മാത്രമാണ് ഒരേയൊരു പോംവഴിയെന്ന് അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. വിഷയത്തില്‍ തീര്‍പ്പുണ്ടാകുന്നതിനോടകം അവയവ ദാനത്തിന് ആവശ്യമായ മെഡിക്കല്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കന്‍ കോടതി ഹര്‍ജിക്കാരന് നിര്‍ദ്ദേശം നല്‍കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments