Saturday, September 24, 2022

HomeNewsIndiaസൊനാലി ഫൊഗട്ടിന്റെ ദുരൂഹ മരണം; സിബിഐ അന്വേഷിക്കും

സൊനാലി ഫൊഗട്ടിന്റെ ദുരൂഹ മരണം; സിബിഐ അന്വേഷിക്കും

spot_img
spot_img

പനാജി: ബിജെപി നേതാവും നടിയുമായ സൊനാലി ഫൊഗട്ടിന്റെ ദുരൂഹ മരണം സംബന്ധിച്ച കേസ് സിബിഐ അന്വേഷിക്കും. കുടുംബാംഗങ്ങളുടെ ആവശ്യം പരിഗണിച്ചാണ് കേസ് സിബിഐക്ക് കൈമാറുന്നതെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.

ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.

”ജനങ്ങളുടെ, പ്രത്യേകിച്ച്‌ അവരുടെ കുടുംബത്തിന്റെ ആവശ്യപ്രകാരം അന്വേഷണം ഇന്ന് സിബിഐക്ക് കൈമാറുകയാണ്. ഇതു സംബന്ധിച്ച്‌ ആഭ്യന്തര മന്ത്രിക്ക് കത്തെഴുതും. ഞങ്ങളുടെ പൊലീസിനെ വിശ്വസിക്കുന്നു. അവര്‍ നന്നായി അന്വേഷണം നടത്തുന്നു. പക്ഷേ, ഇത് ജനങ്ങളുടെ ആവശ്യമാണ്”- പ്രമോദ് സാവന്ത് പറഞ്ഞു.

സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹരിയാന സര്‍ക്കാര്‍ നേരത്തേ ഗോവ സര്‍ക്കാരിന് കത്തയച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് സൊനാലി ഫൊഗട്ടിന്റെ കുടുംബം പ്രമോദ് സാവന്തിനെ കാണുകയും സിബിഐ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തതിനു പിന്നാലെയാണു നടപടി.

ഹരിയാനയിലെ ഹിസാര്‍ സ്വദേശിയും ടിക്ടോക് താരവുമായ സൊനാലിയെ റിസോര്‍ട്ടിലെ പാര്‍ട്ടിക്കിടെ ഓഗസ്റ്റ് 23നാണു മരിച്ചനിലയില്‍ ആശുപത്രിയില്‍ കൊണ്ടുവന്നത്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments