Thursday, September 29, 2022

HomeNewsIndiaരാജ്യത്ത് 50 ഇടങ്ങളില്‍ ഗുണ്ടാസംഘങ്ങളെ ലക്ഷ്യമിട്ട് എന്‍ഐഎ റെയ്ഡ്

രാജ്യത്ത് 50 ഇടങ്ങളില്‍ ഗുണ്ടാസംഘങ്ങളെ ലക്ഷ്യമിട്ട് എന്‍ഐഎ റെയ്ഡ്

spot_img
spot_img

ചണ്ഡീഗഡ്: രാജ്യത്ത് 50 ഇടങ്ങളില്‍ എന്‍ഐഎ റെയ്ഡ്. ഗുണ്ടാസംഘങ്ങളുമായി ബന്ധപ്പെട്ടാണ് പരിശോധന. ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശപ്രകാരം ഡല്‍ഹി, ഹരിയാന, രാജസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ എന്‍ഐഎ പരിശോധന നടത്തുന്നുണ്ട്.

സംഘങ്ങള്‍ക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടോയെന്നും പണം സ്വീകരിക്കുന്ന രീതികളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. സിദ്ദു മൂസവാല കേസ് അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് നടപടി.

സിദ്ദു കേസിലെ പ്രതിയായ ലോറന്‍സ് ബിഷ്ണോയ്, അദ്ദേഹത്തിന്‍റെ എതിരാളിയായ ഗുണ്ടാനേതാവ് ദവീന്ദര്‍ ബാംബിഹ, കൂട്ടാളികള്‍ എന്നിവര്‍ക്കെതിരെ ഡല്‍ഹി പോലീസിന്‍റെ സ്പെഷ്യല്‍ സെല്‍ കേസെടുത്തിരുന്നു. യു.എ.പി.എ ചുമത്തിയതിനാലാണ് കേസ് എന്‍.ഐ.എ ഏറ്റെടുത്തത്. പഞ്ചാബിലെ 25 ഓളം സ്ഥലങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തുന്നുണ്ട്. ഡല്‍ഹിയിലെ നജഫ്ഗഡ് മേഖലയിലും തിരച്ചില്‍ തുടരുകയാണ്.

സിദ്ദു മൂസ വാല കേസിലെ ഗുണ്ടാസംഘങ്ങള്‍ പൊതുജനങ്ങളെ ഭയപ്പെടുത്താന്‍ സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തുറന്നുകാട്ടുകയാണെന്ന് എന്‍ഐഎ വൃത്തങ്ങള്‍ പറയുന്നു. കൊള്ളയടിച്ചും ഭീഷണിപ്പെടുത്തിയുമാണു പ്രതികള്‍ പണം കണ്ടെത്തുന്നത്. ഈ പണം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും യുവാക്കളെ റിക്രൂട്ട് ചെയ്യാനും ഉപയോഗിക്കുന്നുവെന്നും അവര്‍ പറഞ്ഞു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments