Sunday, October 2, 2022

HomeNewsIndiaരാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായിട്ടേ ചെരിപ്പിടൂ; ശപഥമെടുത്ത് യുവാവ്

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായിട്ടേ ചെരിപ്പിടൂ; ശപഥമെടുത്ത് യുവാവ്

spot_img
spot_img

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ ശപഥമെടുത്ത് രാഹുലിനൊപ്പം യാത്ര ചെയ്യുന്ന ഒരാളുണ്ട്. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ അദ്ദേഹം ചെരുപ്പ് ധരിക്കാതെയാണ് പദയാത്ര നടത്തുന്നത്.

കോസ്റ്റ്യൂമുകളില്‍ വ്യത്യസ്തനായ ഈ ചെറുപ്പക്കാരന്‍ ആള്‍ക്കൂട്ടത്തിലേക്ക് ഓടിക്കയറി രാഹുല്‍ ഗാന്ധിയുടെ ചിത്രമുള്ള പതാക വീശി ഭാരത് ജോഡോ യാത്രയുടെ ഉദ്ഘാടന പൊതുയോഗത്തില്‍ ശ്രദ്ധാകേന്ദ്രമായിരുന്നു. പദയാത്രയെ വരവേല്‍ക്കാന്‍ തെരുവുകളില്‍ തടിച്ചുകൂടുന്ന ജനങ്ങള്‍ക്കിടയിലും ഇദ്ദേഹം ആവേശം സൃഷ്ടിക്കുകയാണ്.

പണ്ഡിറ്റ് ദിനേശ് ശര്‍മ്മ എന്ന ഹരിയാന സ്വദേശിയാണ് രാഹുല്‍ ഗാന്ധിക്കൊപ്പം കശ്മീര്‍ വരെ ചെരുപ്പ് ധരിക്കാതെ പദയാത്രയില്‍ പങ്കുചേരുന്നത്. ഇതിന് പിന്നില്‍ ഒരു ശപഥവുമുണ്ട്. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായാല്‍ മാത്രമേ താനിനി ചെരുപ്പ് ധരിക്കൂ എന്നാണ് ദിനേശ് ശര്‍മ്മ ശപഥം ചെയ്തിരിക്കുന്നത്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments