റെഡ്‌മിയുടെ ഫോണ്‍ പൊട്ടിത്തെറിച്ച് യുവതി മരിച്ചതായി റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഡല്‍ഹി എന്‍സിആര്‍ പ്രദേശത്താണ് സംഭവം നടന്നത്.
ഒരു ടെക് യുട്യൂബര്‍ ട്വിറ്ററിലൂടെയാണ് വിവരം പുറത്തുവിട്ടത്. തന്റെ ആന്റി ഫോണ്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് മരിക്കുകയായിരുന്നുവെന്നാണ് ട്വീറ്റില്‍ പറയുന്നത്.
വിവരങ്ങള്‍ അനുസരിച്ച് റെഡ്മി 6 എ ഫോണാണ് പൊട്ടിത്തെറിച്ചത്. സംഭവം യൂട്യൂബര്‍ ചിത്രങ്ങള്‍ സഹിതം ട്വീറ്റ് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാണ കമ്ബനിയായ ഷയോമി സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
യൂട്യൂബര്‍ പറയുന്നതനുസരിച്ച് യുവതി തലയണക്ക് അരികില്‍ ഫോണ്‍ വെച്ച് ഉറങ്ങുകയായിരുന്നു. തുടര്‍ന്നാണ് ഫോണ്‍ പൊട്ടിത്തെറിച്ചത്. ഇതിനെ തുടര്‍ന്ന് യുവതി മരണപ്പെടുകയും ചെയ്തു.
യുവതിയുടെ മകന്‍ ആര്‍മിയിലാണെന്നും, യുവതിക്ക് ഫോണിനെ കുറിച്ച് കാര്യമായി ഒന്നും അറിയില്ലെന്നും ട്വീറ്റില്‍ പറയുന്നുണ്ട്. ഫോണ്‍ വിളിക്കാനും യൂട്യൂബ് വീഡിയോകള്‍ കാണാനും മാത്രമാണ് യുവതി ഫോണ്‍ ഉപയോഗിക്കുന്നതെന്നും അപകടത്തിന്റെ ഉത്തരവാദിത്വം കമ്ബനി ഏറ്റെടുക്കണമെന്നും യൂട്യൂബര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.