ന്യൂഡല്‍ഹി: മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്ത്തഗി വീണ്ടും ഇന്ത്യന്‍ അറ്റോര്‍ണി ജനറലാകുമെന്ന് റിപ്പോര്‍ട്ട്.
അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ വിരമിച്ചതിന് ശേഷമായിരിക്കും മുകുള്‍ റോഹ്ത്തഗി അറ്റോര്‍ണി ജനറലാവുക.
2017ലാണ് അറ്റോര്‍ണി ജനറല്‍ സ്ഥാനത്തു നിന്ന് മുകുള്‍ റോഹ്ത്തഗി പടിയിറങ്ങിയത്. അതിനു ശേഷം കെ.കെ. വേണുഗോപാല്‍ ചുമതലയേറ്റു. വേണുഗോപാലിന്റെ അഞ്ചു വര്‍ഷത്തെ സേവനം സെപ്റ്റംബര്‍ 30-ന് അവസാനിക്കും.
2020 ല്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍, 91 കാരനായ വേണുഗോപാല്‍, തന്റെ പ്രായം കാരണം തന്നെ വിട്ടയക്കണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ഥിച്ചിരുന്നു. ഒരു ടേം കൂടി തുടരാന്‍ സര്‍ക്കാര്‍ അഭ്യര്‍ഥിച്ചെങ്കിലും 2022ല്‍ വിരമിക്കാന്‍ അനുവദിക്കണെമന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒക്‌ടോബര്‍ ഒന്നിന് മുകുള്‍ റോഹ്ത്തഗി തന്റെ രണ്ടാം ഘട്ടം ആരംഭിക്കുമെന്നാണ് സൂചന