Thursday, September 29, 2022

HomeNewsIndiaഅമിത് ഷായുടെ മഫ്ലറിന് വില 80,000രൂപ : ബി ജെ പിക്കെതിരെ തിരിച്ചടിച്ച് ഗെഹ്ലോട്ട്

അമിത് ഷായുടെ മഫ്ലറിന് വില 80,000രൂപ : ബി ജെ പിക്കെതിരെ തിരിച്ചടിച്ച് ഗെഹ്ലോട്ട്

spot_img
spot_img

ജയ്പൂര്‍: ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധി ധരിച്ച ടി ഷര്‍ട്ടിന്‍റെ വില സംബന്ധിച്ച ബി.ജെ.പിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്ലോട്ട്.

അമിത് ഷായുടെ മഫ്ലറിന് 80,000 രൂപയാണ് വിലയെന്ന് ഗെഹ്ലോട്ട് ആരോപിച്ചു. ബിജെപി നേതാക്കള്‍ 2.5 ലക്ഷം രൂപ വിലമതിക്കുന്ന സണ്‍ ഗ്ലാസുകളാണ് ധരിക്കുന്നതെന്നും ഗെഹ്ലോട്ട് പറഞ്ഞു. ഭാരത് ജോഡോ യാത്രയ്ക്ക് ലഭിക്കുന്ന അസാധാരണമായ സ്വീകാര്യത ബി.ജെ.പിയെ അസ്വസ്ഥരാക്കുന്നുവെന്ന് ഗെഹ്ലോട്ട് പറഞ്ഞു.

“ഭാരത് ജോഡോ യാത്രയില്‍ അവര്‍ക്ക് എന്താണ് പ്രശ്നം? 2.5 ലക്ഷം രൂപ വിലവരുന്ന സണ്‍ഗ്ലാസും 80,000 രൂപ വിലമതിക്കുന്ന മഫ്ലറും ധരിച്ചാണ് അവര്‍ രാഹുല്‍ ഗാന്ധിയുടെ ടി-ഷര്‍ട്ടിനെക്കുറിച്ച്‌ സംസാരിക്കുന്നത്. ആഭ്യന്തരമന്ത്രി ധരിക്കുന്ന മഫ്ലറിന്‍റെ വില 80,000 രൂപയാണ്,” ഗെഹ്ലോട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ടി ഷര്‍ട്ടില്‍ ഉള്‍പ്പെടെ ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്നും ഗെഹ്ലോട്ട് ആരോപിച്ചു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments