Friday, April 19, 2024

HomeNewsIndiaചാർജ് ചെയ്യാനിട്ട മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് 8 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ചാർജ് ചെയ്യാനിട്ട മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് 8 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

spot_img
spot_img

ബറേലി; മൊബൈല്‍ ഫോണിന്‍റെ ബാറ്ററി പൊട്ടിത്തെറിച്ച്‌ 8 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഉത്തര്‍ പ്രദേശിലെ ബറേലിയിലാണ് സംഭവം.

ആറുമാസം മുന്‍പ് വാങ്ങിയ ഫോണ്‍ ആണ് പൊട്ടിത്തെറിച്ചത്.

ചാര്‍ജ്ജ് ചെയ്യുകയായിരുന്ന അവസരത്തിലാണ് ഫോണ്‍ പൊട്ടിത്തെറിച്ചത്. കുഞ്ഞിന്‍റെ സമീപത്തായിരുന്നു ഫോണ്‍ വച്ചിരുന്നത്. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

വലിയ ശബ്ദവും ഒപ്പം മൂത്ത കുട്ടിയുടെ കരച്ചിലും കേട്ടാണ് കുഞ്ഞിന്‍റെ (നേഹ) അമ്മ കുസുമം മുറിയില്‍ ഓടിയെത്തിയത്. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിയ്ക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കുഞ്ഞ് മരിയ്ക്കുന്നത്‌.

സംഭവത്തില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ല എന്ന് പോലീസ് പറഞ്ഞു. എന്നാല്‍ അപകടത്തില്‍ മാതാപിതാക്കളുടെ അനാസ്ഥയാണ് പോലീസ് ചൂണ്ടിക്കാട്ടുന്നത്.

കുട്ടിയുടെ പിതാവ് 30 കാരനായ സുനീല്‍ കുമാര്‍ കശ്യപ് കൂലിപ്പണിക്കാരനാണ്. വൈദ്യുതി കണക്ഷനില്ലാതെ നിര്‍മാണത്തിലിരിക്കുന്ന വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്. ലൈറ്റിംഗിനും മൊബൈല്‍ ഫോണുകള്‍ ചാര്‍ജ് ചെയ്യുന്നതിനും സോളാര്‍ പ്ലേറ്റും ബാറ്ററിയുമാണ് കുടുംബം ഉപയോഗിക്കുന്നത്.

കുടുംബം പരാതി നല്‍കാന്‍ വിസമ്മതിച്ചെന്നും നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം വിട്ടുനല്‍കിയെന്നും പോലീസ് പറഞ്ഞു.

ഉച്ചഭക്ഷണത്തിന് ശേഷം, കുസുമം കുട്ടികളെ ഉറക്കാന്‍ കിടത്തി സമീപത്ത് ഫോണ്‍ ചാര്‍ജ്ജ് ചെയ്യാനായി വയ്ക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ഡല്‍ഹി എന്‍സിആര്‍ പ്രദേശത്ത് Redmi 6A ഫോണ്‍ പെട്ടിത്തെറിച്ചതായി വാര്‍ത്ത പുറത്തുവന്നിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments