Sunday, October 2, 2022

HomeNewsIndiaഡി.കെ. ശിവകുമാറിന് ഇ.ഡിയുടെ സമന്‍സ്

ഡി.കെ. ശിവകുമാറിന് ഇ.ഡിയുടെ സമന്‍സ്

spot_img
spot_img

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കര്‍ണാടകയില്‍ പര്യടനം നടക്കാനിരിക്കെ പി.സി.സി അധ്യക്ഷന്‍ ഡി.കെ. ശിവകുമാറിന് സമന്‍സ് അയച്ച്‌ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ശിവകുമാറിന് സമന്‍സ് അയച്ചിട്ടുള്ളത്. പുതിയ സമന്‍സ് ലഭിച്ചതായി ഡി.കെ ശിവകുമാര്‍ സ്ഥിരീകരിച്ചു.

ഇ.ഡിയുമായി സഹകരിക്കാന്‍ തയാറാണെന്ന് വ്യക്തമാക്കിയ ഡി.കെ. ശിവകുമാര്‍, സമന്‍സ് അയച്ച സമയം തന്റെ ഭരണഘടനാപരവും രാഷ്ട്രീയവുമായ ചുമതലകളെ തടസപ്പെടുത്തുന്നതാണെന്ന് കുറ്റപ്പെടുത്തി.

കോണ്‍ഗ്രസിന്‍റെ ‘ഭാരത് ജോഡോ യാത്ര’ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കര്‍ണാടകയില്‍ പ്രവേശിക്കാനിരിക്കെയാണ് ഇ.ഡിയുടെ നോട്ടീസ് ലഭിക്കുന്നത്. കൂടാതെ, നിയമസഭ സമ്മേളനം നടക്കാന്‍ പോവുകയാണെന്നും ശിവകുമാര്‍ വ്യക്തമാക്കി.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments