Saturday, September 24, 2022

HomeNewsIndiaകോടതിക്കെതിരെ പരാമര്‍ശം: യൂട്യൂബര്‍ക്ക് ആറുമാസം തടവ് ശിക്ഷ വിധിച്ച്‌ മദ്രാസ് ഹൈക്കോടതി

കോടതിക്കെതിരെ പരാമര്‍ശം: യൂട്യൂബര്‍ക്ക് ആറുമാസം തടവ് ശിക്ഷ വിധിച്ച്‌ മദ്രാസ് ഹൈക്കോടതി

spot_img
spot_img

ചെന്നൈ: കോടതിക്കെതിരെ പരാമര്‍ശം നടത്തിയതിന് യൂട്യൂബറും രാഷ്ട്രീയ നിരീക്ഷകനുമായ സൗക്ക് ശങ്കറിന് ആറുമാസം തടവ് ശിക്ഷ വിധിച്ച്‌ മദ്രാസ് ഹൈക്കോടതി.

ഉന്നതനീതി പീഠങ്ങള്‍ അഴിമതിയില്‍ മുങ്ങിനില്‍ക്കുകയാണെന്ന പരാമര്‍ശത്തെത്തുടര്‍ന്നാണ് ശങ്കറിന്റെ പേരില്‍ മധുര ബഞ്ച് സ്വമേധയാ കേസെടുത്തിട്ടുള്ളത്. തന്റെ പ്രസ്താവനയില്‍ ഉറച്ച്‌ നില്‍ക്കുന്നു എന്ന് ശങ്കര്‍ കോടതിയില്‍ വ്യക്തമാക്കിയതിനെത്തുടര്‍ന്ന് തടവുശിക്ഷ വിധിക്കുകയായിരുന്നു.

കേന്ദ്ര സര്‍ക്കാരിനെയും ബിജെപിയെയും അതിരൂക്ഷമായി വിമര്‍ശിക്കുന്ന സൗക്ക് ശങ്കറിന്റെ യൂട്യൂബ് ചാനല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. ഡിഎംകെ സര്‍ക്കാരിനെതിരെ നടത്തിയ വിമര്‍ശനത്തിന്റെ പേരില്‍ ഇയാള്‍ക്ക് നിയമനടപടി നേരിടേണ്ടി വന്നിരുന്നു.

കേടതിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ അഭിഭാഷകനെ വെക്കാന്‍ ഇയാള്‍ തയ്യാറായിരുന്നില്ല. ഏത് അഭിഭാഷകനാണ് കോടതിക്കെതിരെ വാദിക്കുകയെന്നായിരുന്നു ശങ്കറിന്റെ ചോദ്യം. അപകീര്‍ത്തിപരമായ പരാമര്‍ശമുള്ള സാമൂഹിക മാധ്യമ പോസ്റ്റുകള്‍ നീക്കം ചെയ്യണമെന്നും ശിക്ഷ വിധിച്ച ജി ആര്‍ സ്വാമിനാഥന്‍, ജസ്റ്റിസ് ബി പുകഴേന്തി എന്നിവരടങ്ങിയ ബഞ്ച് ഉത്തരവിട്ടു. 

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments