Thursday, April 25, 2024

HomeNewsIndiaഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷം ചീറ്റപ്പുലി ഇന്ത്യയില്‍, കുനോ ദേശീയോദ്യാനത്തിലേക്ക് ചീറ്റകളെ തുറന്നുവിട്ട് പ്രധാനമന്ത്രി

ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷം ചീറ്റപ്പുലി ഇന്ത്യയില്‍, കുനോ ദേശീയോദ്യാനത്തിലേക്ക് ചീറ്റകളെ തുറന്നുവിട്ട് പ്രധാനമന്ത്രി

spot_img
spot_img

ദില്ലി: ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷം രാജ്യത്തെത്തിയ ചീറ്റപ്പുലികളെ തുറന്നുവിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. മദ്ധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ എത്തിയാണ് അദ്ദേഹം ചീറ്റപ്പുലികളെ തുറന്നുവിട്ടത്.

1952 ല്‍ രാജ്യത്ത് വംശനാശം സംഭവിച്ച ചീറ്റപ്പുലികളെ പ്രധാനമന്ത്രിയുടെ പിറന്നാള്‍ ദിനത്തിലാണ് ഇന്ത്യയില്‍ എത്തിച്ചത് . ഷാങ്ഹായ് ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം രാജ്യത്ത് തിരിച്ചെത്തിയ പ്രധാനമന്ത്രി ചീറ്റപ്പുലികളെ തുറന്നുവിടാന്‍ നേരിട്ടെത്തുകയായിരുന്നു. തുറന്നുവിട്ടശേഷം പുലികളുടെ ചിത്രങ്ങള്‍ പ്രധാനമന്ത്രി സ്വന്തം ക്യാമറയില്‍ പകര്‍ത്തി. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാനും ചടങ്ങില്‍ പങ്കെടുത്തു.

ഒരുമാസം പ്രത്യേകം സജ്ജമാക്കിയ പ്രദേശത്തെ ക്വാറന്‍റീന് ശേഷമാകും ചീറ്റകളെ കുനോ നാഷണല്‍ പാര്‍ക്കിലേക്ക് സ്വൈര്യ വിഹാരത്തിന് വിടുക.

ടെറ ഏവിയ എന്ന മൊള്‍ഡോവന്‍ എയര്‍ലൈന്‍സിന്റെ പ്രത്യേകം സജ്ജമാക്കിയ ബോയിംഗ് 747 വിമാനത്തിലാണ് ചീറ്റകള്‍ ഇന്ത്യയിലേക്ക് പറന്നിറങ്ങിയത്. മരം കൊണ്ടുണ്ടാക്കിയ പ്രത്യേക കൂടുകളിലായിരുന്നു വിമാന യാത്ര. ഡോക്ടര്‍മാരടക്കം വിദഗ്ധ സംഘവും കൂടയുണ്ടായിരുന്നു. അഞ്ച് പെണ്ണ് ചീറ്റപ്പുലികളും മൂന്ന് ആണ്‍ ചീറ്റപ്പുലികളുമാണ് ഗ്വാളിയോര്‍ എയര്‍പ്പോര്‍ട്ടില്‍ വിമാനമിറങ്ങിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments