Saturday, September 24, 2022

HomeNewsIndiaവൈകല്യത്തിന്റെ പേരില്‍ അധിക്ഷേപിക്കുന്നത് വിവാഹ മോചനത്തിന് കാരണമാകാവുന്ന ക്രൂരത: ഹൈക്കോടതി

വൈകല്യത്തിന്റെ പേരില്‍ അധിക്ഷേപിക്കുന്നത് വിവാഹ മോചനത്തിന് കാരണമാകാവുന്ന ക്രൂരത: ഹൈക്കോടതി

spot_img
spot_img

ചണ്ഡിഗഢ്: ഭിന്നശേഷിക്കാരെ വൈകല്യത്തിന്റെ പേരില്‍ അധിക്ഷേപിക്കുന്നത് മനുഷ്യത്വമില്ലാത്ത ക്രൂരതയെന്ന് പഞ്ചാബ് ഹരിയാന ഹൈക്കോടതി.

ഭിന്നശേഷിക്കാരന്‍ നല്‍കിയ വിവാഹ മോചന ഹര്‍ജി അനുവദിച്ചുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം.

ഒരാളെ അയാളുടെ വൈകല്യത്തിന്റെ പേരില്‍ അധിക്ഷേപിക്കുന്നത് അയാളോടു ചെയ്യാവുന്ന മനുഷ്യത്വമില്ലാത്ത വലിയ ക്രൂരതയാണ്. നിസ്സഹായനായ അയാളെ പിടിച്ചു തള്ളുന്നതും അതിക്രൂരമായ പ്രവൃത്തിയാണെന്ന് കോടതി പറഞ്ഞു.

വിവാഹ മോചന ഹര്‍ജി തള്ളി കുടുംബ കോടതി വിധിക്ക് എതിരെയാണ്, പോളിയോ ബാധിതനായ യുവാവ് ഹൈക്കോടതിയെ സമീപിച്ചത്. 2004ല്‍ ആണ് ഇരുവരും വിവാഹിതരായത്. ഏതാനും മാസങ്ങള്‍ കൊണ്ടുതന്നെ ഭാര്യയുടെ സമീപനം ബോധ്യമായെന്നും ഒരുമിച്ചു മുന്നോട്ടുപോവാന്‍ കഴിയാത്തതിനാലാണ് വിവാഹ മോചന ഹര്‍ജി നല്‍കുന്നതെന്നും യുവാവ് ബോധിപ്പിച്ചു.

ഭാര്യ വൈകല്യത്തിന്റെ പേരില്‍ തന്നെ നിരന്തരം അധിക്ഷേപിക്കുന്നു. മറ്റുള്ളവരുടെ മുന്നില്‍ വച്ച്‌ കുത്തുവാക്കുകള്‍ പറയുന്നു. നിസ്സഹായനായ തന്നെ പിടിച്ചു തള്ളിയതായും ഭര്‍ത്താവ് ബോധിപ്പിച്ചു. പ്രായവും മുന്‍ വിവാഹവും ഒരു മകന്‍ ഉള്ള കാര്യവും മറച്ചുവച്ചാണ് ഭാര്യ തന്നെ വിവാഹം ചെയ്തതെന്നും ഭര്‍ത്താവ് ആരോപിച്ചു.

ഭാര്യ കുത്തുവാക്കു പറഞ്ഞതും പിടിച്ചു തള്ളിയതും തെളിയിക്കാന്‍ യുവാവിന് ആയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കുടുംബ കോടതി ഹര്‍ജി തള്ളിയത്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments