Friday, March 29, 2024

HomeNewsIndiaപ്രധാനമന്ത്രി മോദിക്ക് ജന്മദിനാശംസ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

പ്രധാനമന്ത്രി മോദിക്ക് ജന്മദിനാശംസ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

spot_img
spot_img

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജന്മദിന ആശംസ നേര്‍ന്ന്മുഖ്യമന്ത്രി പിണറായി വിജയന്‍. ആയുരാരോഗ്യസൗഖ്യം നേരുന്നുവെന്ന് മുഖ്യമന്ത്രി ആശംസയിൽ പറയുന്നു. ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രിയുടെ ജന്മദിനാശംസകള്‍. പ്രിയപ്പെട്ട നരേന്ദ്രമോദിജി, ഉഷ്മളമായ ജന്മദിനാശംസകള്‍ നേരുന്നു. പിണറായി ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രിയുട എഴുപത്തിരണ്ടാം ജന്മദിനത്തില്‍ നിരവധി രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക പ്രമുഖര്‍ ആശംസകളറിയിച്ചിട്ടുണ്ട്. ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട് രാജ്യവ്യാപക പരിപാടികളാണ് ബി.ജെ.പി സംഘടിപ്പിക്കുന്നത്.

ജന്മദിനത്തില്‍ നിമീബിയയില്‍ നിന്നും കൊണ്ടുവന്ന ചീറ്റപ്പുലികളെ നരേന്ദ്രമോദി മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തിലേക്ക് തുറന്നുവിട്ടു. പിറന്നാൾ ദിനത്തോടനുബന്ധിച്ച് ഇന്ന് മുതല്‍ ഒക്ടോബർ 2 വരെ നീളുന്ന ആഘോഷ പരിപാടികളാണ് ബിജെപി വിവിധ സംസ്ഥാനങ്ങളിലായി സംഘടിപ്പിക്കുന്നത്.

രാവിലെ 11 മണിക്ക് ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് പാർട്ടി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ മോദിയെകുറിച്ചുള്ള പ്രത്യേക പ്രദർശനം ഉല്‍ഘാടനം ചെയ്തു. ഹൈദരാബാദില്‍ അമിത് ഷാ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു. അതേസമയം, പ്രധാനമന്ത്രിയായിരിക്കെ നരേന്ദ്രമോദിക്ക് ലഭിച്ച സമ്മാനങ്ങളുടെ ലേലവും ഇന്ന് ഓൺലൈനായി തുടങ്ങിയിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments