Saturday, September 24, 2022

HomeNewsIndiaരാഹുല്‍ ഗാന്ധി തന്നെ കോണ്‍ഗ്രസ് പ്രസിഡന്റാകണം: രാജസ്ഥാന്‍ കോണ്‍ഗ്രസ് പ്രമേയം പാസ്സാക്കി

രാഹുല്‍ ഗാന്ധി തന്നെ കോണ്‍ഗ്രസ് പ്രസിഡന്റാകണം: രാജസ്ഥാന്‍ കോണ്‍ഗ്രസ് പ്രമേയം പാസ്സാക്കി

spot_img
spot_img

ദില്ലി: രാഹുല്‍ ഗാന്ധി തന്നെ പാര്‍ട്ടി പ്രസിഡന്റ് ആകണമെന്ന് പ്രമേയം പാസ്സാക്കി രാജസ്ഥാന്‍ കോണ്‍ഗ്രസ്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ നിര്‍ദ്ദേശപ്രകാരമാണ് പാര്‍ട്ടി പ്രമേയം പാസ്സാക്കിയത്.

ജയ്പൂരില്‍ ചേര്‍ന്ന യോഗത്തിലാണ് പ്രമേയം പാസ്സാക്കിയത്.

കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിലവില്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്നു കേള്‍ക്കുന്ന പേര് അശോക് ഗെഹ്ലോട്ടിന്റേതാണ്. ഇങ്ങനെ പ്രമേയം പാസ്സാക്കുന്ന ആദ്യ സംസ്ഥാനമാണ് രാജസ്ഥാന്‍.

രാഹുല്‍ ഗാന്ധിയെ അടുത്ത കോണ്‍ഗ്രസ് അധ്യക്ഷനാക്കണമെന്ന് പുതുച്ചേരി പ്രദേശ് കോണ്‍ഗ്രസും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. സെപ്തംബര്‍ 19ന് നടക്കുന്ന യോഗത്തില്‍ ഹിമാചല്‍ പ്രദേശ് സംസ്ഥാന ഘടകവും സമാനമായ പ്രമേയം പാസാക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments