Friday, April 19, 2024

HomeNewsIndiaസ്‌കൂള്‍ ലിഫ്റ്റിന്റെ വാതിലിനിടയില്‍ കുടുങ്ങി അധ്യാപിക മരിച്ചു

സ്‌കൂള്‍ ലിഫ്റ്റിന്റെ വാതിലിനിടയില്‍ കുടുങ്ങി അധ്യാപിക മരിച്ചു

spot_img
spot_img

മുംബൈ: സ്‌കൂള്‍ ലിഫ്റ്റിന്റെ വാതിലിനിടയില്‍ കുടുങ്ങി അധ്യാപിക മരിച്ചു. മഹാരാഷ്ട്രയിലെ നോര്‍ത്ത് മുംബൈയിലെ പ്രാന്തപ്രദേശമായ മലാഡിലെ ചിഞ്ചോളി ബന്ദറിലെ സെന്റ് മേരീസ് ഇംഗ്ലീഷ് ഹൈസ്‌കൂളില്‍ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്.

അധ്യാപികയായ ജെനല്‍ ഫെര്‍ണാണ്ടസ് ആണ് മരിച്ചത്. ഉച്ചയ്ക്ക് 1 മണിയോടെ രണ്ടാം നിലയിലെ സ്റ്റാഫ് റൂമിലെത്താന്‍ ജെനല്‍ ഫെര്‍ണാണ്ടസ് ആറാം നിലയില്‍ കാത്തുനില്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ലിഫ്റ്റില്‍ കയറിയ ഉടന്‍ വാതിലുകള്‍ അടയുകയായിരുന്നു. ഇതോടെ അധ്യാപിക വാതിലുകള്‍ക്ക് ഇടയില്‍ കുടുങ്ങിയെന്ന് സോണ്‍ 11 ലെ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ വിശാല്‍ താക്കൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.

സ്‌കൂള്‍ ജീവനക്കാര്‍ ഓടിയെത്തി അധ്യാപികയെ വാതിലുകള്‍ക്കിടയില്‍ നിന്നും വലിച്ച്‌ പുറത്ത് എത്തിക്കാന്‍ ശ്രമിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റു. ഉടന്‍ തന്നെ സ്‌കൂള്‍ അധികൃതര്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

പ്രാഥമിക അന്വേഷണത്തില്‍ അപകട മരണത്തിനാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. സംഭവത്തില്‍ എന്തെങ്കിലും തരത്തിലുള്ള അസ്വാഭാവികതയുണ്ടോയെന്ന് അറിയാന്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ജൂണിലാണ് ജെനെല്‍ സ്‌കൂളില്‍ അസിസ്റ്റന്റ് ടീച്ചറായി ചിഞ്ചോളി ബന്ദറിലെ സെന്റ് മേരീസ് ഇംഗ്ലീഷ് ഹൈസ്‌കൂളില്‍ ചേര്‍ന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments