Saturday, September 24, 2022

HomeNewsIndiaമറ്റ് വിദ്യാര്‍ത്ഥിനികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടില്ല; പ്രചാരണം തെറ്റെന്ന് സര്‍വ്വകലാശാല

മറ്റ് വിദ്യാര്‍ത്ഥിനികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടില്ല; പ്രചാരണം തെറ്റെന്ന് സര്‍വ്വകലാശാല

spot_img
spot_img

ചണ്ഡിഗഡ് സര്‍വ്വകലാശാല ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തായ സംഭവത്തില്‍ വിശദീകരണവുമായി സര്‍വ്വകലാശാല.

വിദ്യാര്‍ത്ഥികളുടെ ദൃശ്യം പകര്‍ത്തിയിട്ടില്ലെന്ന് ചണ്ഡിഗഡ് സര്‍വ്വകലാശാല. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് പഞ്ചാബ് സര്‍ക്കാര്‍. വിദ്യാര്‍ത്ഥികള്‍ ഇപ്പോഴും സര്‍വ്വകലാശാലയ്ക്ക്് മുന്നില്‍ പ്രതിഷേധിക്കുകയാണ്.

പഞ്ചാബിലെ മൊഹാലിയിലുള്ള ചണ്ഡീഗഡ് സര്‍വ്വകലാശാല ഹോസ്റ്റലിലാണ് സംഭവമുണ്ടായത്. ഹോസ്റ്റലില്‍ ഒപ്പമുള്ളവരുടെ സ്വകാര്യദൃശ്യങ്ങള്‍ വിദ്യാര്‍ത്ഥിനി ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചുവെന്നും ആണ്‍സുഹൃത്തിന്റെ ഭീഷണിക്ക് വഴങ്ങിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നുമാണ് പോലീസ് പറയുന്നത്.

സംഭവത്തില്‍ ഒരു വിദ്യാര്‍ത്ഥിനിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ മറ്റ് വിദ്യാര്‍ത്ഥികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടില്ല. അത്തരത്തിലുള്ള ദൃശ്യങ്ങള്‍ കണ്ടെത്തിയിട്ടില്ല.വിദ്യാര്‍ത്ഥിനി സ്വന്തം സ്വകാര്യ വീഡിയോയാണ് സുഹൃത്തിന് അയച്ചത്. അതിനാല്‍ പ്രചാരണം തെറ്റാണെന്നാണ് സര്‍വ്വ കാലശാലയുടെ വാദം. ആരും ആത്മഹത്യ ശ്രമം നടത്തിയിട്ടില്ലെന്നും സര്‍വ്വകലാശാല അറിയിച്ചു.

സംഭവത്തില്‍ വിദ്യാര്‍ത്ഥികളുടെ കടുത്ത പ്രതിഷേധo തുടരുകയാണ്. അതേസമയം വിഷയത്തില്‍ ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ട് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ ട്വീറ്റ് ചെയ്തു. വ്യാജ വാര്‍ത്തകളും, ട്വീറ്റുകളും ഒഴിവാക്കണം എന്നും ഭഗവന്ത് മാന്‍ അറിയിച്ചു

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments