Saturday, September 24, 2022

HomeNewsIndiaആവോളം പോത്തിറച്ചി കഴിച്ച് ചീറ്റകള്‍, പുതിയ വാസസ്ഥലവുമായി ഇണങ്ങി

ആവോളം പോത്തിറച്ചി കഴിച്ച് ചീറ്റകള്‍, പുതിയ വാസസ്ഥലവുമായി ഇണങ്ങി

spot_img
spot_img

ഷിയോപുര്‍ (മധ്യപ്രദേശ്): ആവോളം പോത്തിറച്ചി കഴിച്ച് ചീറ്റകള്‍ ഉത്സാഹത്തിലായി. യാത്രക്ഷീണം മാറി, പുതിയ വാസസ്ഥലവുമായി ഇണങ്ങി.

നമീബിയയില്‍നിന്ന് കുനോ ദേശീയോദ്യാനത്തില്‍ ശനിയാഴ്ചയാണ് ചീറ്റകളെ എത്തിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി തുറന്നുവിട്ടതിനുപിന്നാലെ ആകാംക്ഷയിലും അന്ധാളിപ്പിലുമായിരുന്നു എട്ട് ചീറ്റകളും. കൂട് തുറന്നിട്ടും പുറത്തുവരാന്‍ തന്നെ ചിലത് മടിച്ചിരുന്നു. അഞ്ച് ആണും മൂന്ന് പെണ്ണുമാണ് ചീറ്റകള്‍. ഒബാന്‍, ഫ്രെഡി, സാവന്ന, ആഷ, സിബിലി, സെയ്‌സ, സാഷ തുടങ്ങിയ പേരുകളാണ് ഇവയുടേത്. നമീബിയയില്‍ നേരത്തേയുള്ള പേരുകളാണിത്. പേര് മാറ്റാന്‍ ഉദ്ദേശ്യമില്ലെന്ന് അധികൃതര്‍ പറഞ്ഞു.

ഒരുമാസത്തോളം ചീറ്റകള്‍ ക്വാറന്റീനിലാകും. നമീബിയയിലെയും ഇന്ത്യയിലെയും വെറ്ററിനറി ഡോക്ടര്‍മാര്‍ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്.

പോത്തിറച്ചിയാണ് ചീറ്റപ്പുലികള്‍ക്ക് ഭക്ഷണം. മൂന്നുദിവസത്തിലൊരിക്കലാണ് ഇവ ഭക്ഷണം കഴിക്കുകയെന്നാണ് കരുതുന്നത്. നമീബിയയില്‍നിന്ന് വിമാനം കയറുന്നതിനുമുമ്പാണ് ഭക്ഷണം നല്‍കിയത്. ഞായറാഴ്ചയും ഭക്ഷണം നല്‍കി. ചീറ്റകള്‍ പൂര്‍ണ ആരോഗ്യത്തിലാണെന്ന് പാര്‍ക്ക് ഡയറക്ടര്‍ ഉത്തം ശര്‍മ പറഞ്ഞു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments