Saturday, September 24, 2022

HomeNewsIndiaചീറ്റ വിവാദം; 'പ്രൊജക്‌ട്‌ ചീറ്റ'യുടെ വിശദാംശങ്ങള്‍ പുറത്തുവിട്ട് ജയ്‌റാം രമേശ്‌

ചീറ്റ വിവാദം; ‘പ്രൊജക്‌ട്‌ ചീറ്റ’യുടെ വിശദാംശങ്ങള്‍ പുറത്തുവിട്ട് ജയ്‌റാം രമേശ്‌

spot_img
spot_img

ന്യൂഡല്‍ഹി: നമീബിയയില്‍നിന്ന് എട്ട് ചീറ്റകളെ എത്തിച്ചതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദം ചൂടുപിടിക്കുന്നു.

ഏഴു പതിറ്റാണ്ടുമുമ്ബ് വംശനാശം സംഭവിച്ച ചീറ്റകളെ ഇന്ത്യയില്‍ വീണ്ടും കൊണ്ടുവരാനുള്ള ക്രിയാത്മകമായ ശ്രമങ്ങളൊന്നും മുന്‍ സര്‍ക്കാരുകള്‍ നടത്തിയില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തിന് എതിരെയാണ് പ്രതിപക്ഷ വിമര്‍ശം.

2009ല്‍ കേന്ദ്ര വനംമന്ത്രിയായിരിക്കെ ചീറ്റകളെ എത്തിക്കുന്നതിനായി നടത്തിയ കത്തിടപാടുകള്‍ കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് ട്വിറ്ററില്‍ പുറത്തുവിട്ടു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ ‘പ്രൊജക്‌ട് ചീറ്റ’യുടെ വിശദാംശങ്ങളാണ് അദ്ദേഹം പുറത്തുവിട്ടത്.

ചീറ്റകളെ കൊണ്ടുവരാന്‍ അനുമതി നല്‍കുന്നതോടൊപ്പം വിശദമായ പദ്ധതി നിര്‍ദേശം 2010 ജനുവരിയില്‍ സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ മേധാവിയായിരുന്ന എം കെ രഞ്ജിത്സിങ്ങിന് എഴുതിയ കത്തും അദ്ദേഹം പുറത്തുവിട്ടു. മോദിയെ സ്ഥിരം നുണയനെന്നും അദ്ദേഹം പരിഹസിച്ചു.

എട്ട് ചീറ്റകള്‍ വന്നു, എന്നാല്‍, എട്ടുവര്‍ഷംകൊണ്ട് നല്‍കുമെന്നു പറഞ്ഞ 16 കോടി തൊഴില്‍ എവിടെ എന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments