Saturday, September 24, 2022

HomeNewsIndiaപോപ്പുലര്‍ ഫ്രണ്ടിന്റെ 40 കേന്ദ്രങ്ങളില്‍ എന്‍.ഐ.എ. റെയ്ഡ്

പോപ്പുലര്‍ ഫ്രണ്ടിന്റെ 40 കേന്ദ്രങ്ങളില്‍ എന്‍.ഐ.എ. റെയ്ഡ്

spot_img
spot_img

ഹെെദരാബാദ്: തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ നാല്‍പ്പതോളം പോപ്പുലര്‍ ഫ്രണ്ട് അനുബന്ധ കേന്ദ്രങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) റെയ്ഡ്.

നാലുപേര്‍ കസ്റ്റഡിയില്‍. പണവും ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും രേഖകളും ഉള്‍പ്പെടെ കണ്ടെടുത്തതായി എന്‍.ഐ.എ.
ഭീകരവാദ, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു റെയ്ഡ്. രണ്ടു ഡസനോളം എന്‍.ഐ.എ. സംഘങ്ങള്‍ പങ്കെടുത്തു.

കുര്‍ണൂല്‍, നെല്ലൂര്‍ ജില്ലകളിലെ രണ്ടു കേന്ദ്രങ്ങളിലായിരുന്നു ആന്ധ്രാപ്രദേശില്‍ പരിശോധന. തെലങ്കാനയില്‍ 36 കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തി. നിസാമാബാദ്: 23, െഹെദരാബാദ്: നാല്, ജഗിതിയല്‍: ഏഴ്, നിര്‍മല്‍: രണ്ട് എന്നിങ്ങനെയാണ് തെലങ്കാനയിലെ വിവിധ ജില്ലകളിലെ റെയ്ഡ് വിശദാംശങ്ങള്‍. ഇതുകൂടാതെ അദീലാബാദ്, കരിംനഗര്‍ ജില്ലകളില്‍ ഓരോ സ്ഥലങ്ങളിലും പരിശോധന നടത്തി.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments