Thursday, September 29, 2022

HomeNewsIndiaകൊമേഡിയന്‍ രാജു ശ്രീവാസ്തവ അന്തരിച്ചു

കൊമേഡിയന്‍ രാജു ശ്രീവാസ്തവ അന്തരിച്ചു

spot_img
spot_img

ന്യൂഡല്‍ഹി: ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതം ഉണ്ടായതിനെത്തുടര്‍ന്ന് ഒരു മാസത്തിലേറെയായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന കൊമേഡിയനും ബോളിവുഡ് നടനുമായ രാജു ശ്രീവാസ്‌തവ (58) അന്തരിച്ചു.

ഇന്ന് രാവിലെ 10.20ന് അദ്ദേഹം മരിച്ചുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതായി മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉത്തര്‍പ്രദേശ് ഫിലിം ഡവലപ്പ്‌മെന്റ് കൗണ്‍സില്‍ ചെയര്‍മാനായിരുന്നു അദ്ദേഹം.

രാജു ശ്രീവാസ്‌തവയുടെ മരണത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അനുശോചനം അറിയിച്ചു. ഓഗസ്റ്റ് പത്തിനാണ് ഹൃദയാഘാതത്തെത്തുടര്‍ന്ന് ശ്രീവാസ്‌തവയെ എയിംസില്‍ പ്രവേശിപ്പിച്ചത്. പിന്നാലെ ആന്‍ജിയോപ്ളാസ്റ്റിയ്ക്ക് ശേഷം വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു.

1980 മുതല്‍ ടെലിവിഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു ശ്രീവാസ്‌വ. 2005ലെ ദി ഗ്രേറ്റ് ഇന്ത്യന്‍ ലോട്ടര്‍ ചാലഞ്ചിലൂടെയാണ് പ്രശസ്തനായത്. ഹിന്ദി ബിഗ്‌ബോസ് സീസണ്‍ മൂന്നില്‍ പങ്കെടുത്തിട്ടുണ്ട്. മേനെ പ്യാര്‍ കിയാ, ബാസിഗര്‍, ബോംബെ ടു ഗോവ, ആംദാനി അത്താനി കര്‍ച്ചാ റുപ്പയ തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്തു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments