Thursday, April 25, 2024

HomeNewsIndiaകോണ്‍ഗ്രസ് പ്രസിഡന്റാകണമെങ്കില്‍ ഗെഹ്‌ലോട്ട് മുഖ്യമന്ത്രി സ്ഥാനം ഒഴിയണം : സോണിയാഗാന്ധി

കോണ്‍ഗ്രസ് പ്രസിഡന്റാകണമെങ്കില്‍ ഗെഹ്‌ലോട്ട് മുഖ്യമന്ത്രി സ്ഥാനം ഒഴിയണം : സോണിയാഗാന്ധി

spot_img
spot_img

മുഖ്യമന്ത്രി സ്ഥാനവും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനവും ഒരുമിച്ചു വഹിക്കാന്‍ അനുവദിക്കില്ലന്ന് അശോക് ഗെഹലോട്ടിനോട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അശോക് ഗെഹലോട്ട് വന്നാല്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസിന് പകരം സംവിധാനമുണ്ടാകുമെന്നും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വ്യക്തമാക്കി. ഇതും സോണിയാഗാന്ധി ഗെഹലോട്ടിനെ അറിയിച്ചിട്ടുണ്്.

ചുരുക്കത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷനാകണമെങ്കില്‍ അതല്ലാതെ മറ്റൊരു പദവിയും വഹിക്കരുതെന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഗെഹ് ലോട്ടിനോട് പറഞ്ഞിരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഗെഹലോട്ടിന്റെ വിശ്വസ്തനെ നിയമിക്കാനും കഴിയില്ലന്നും ഹൈക്കമാന്‍ഡ് അറിയിച്ചിട്ടുണ്ട്.

രാജസ്ഥാന്‍ മുഖ്യമന്ത്രിയായി സച്ചിന്‍ പൈലറ്റിനെ അംഗീകരിക്കില്ലന്ന സന്ദേശമാണ് ഗെഹലോട്ട് നല്‍കുന്നത്. തന്റെ മകന്‍ വൈഭവ് ഗെഹലോട്ടിന്റെ രാഷ്ട്രീയ ഭാവിയെ അത് ബാധിക്കുമെന്നും താന്‍ ഇത്രയും നാള്‍ രാജസ്ഥാനില്‍ ഉണ്ടാക്കിയെടുത്ത സ്വാധീന ശക്തിയില്ലാതാകുമെന്നും അദ്ദേഹം കരുതുന്നു.

സച്ചിന്‍ രാഹുല്‍ ഗാ്ന്ധിയുടെ ഭാരത് ജോഡോയാത്രക്കൊപ്പം കൊച്ചിയിലുണ്ട്്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments