Tuesday, September 27, 2022

HomeNewsIndiaലഹരി കടത്ത് : മലയാള സീരിയല്‍ നടന്‍ ഉള്‍പ്പെടെ 6 പേര്‍ ബെംഗ്‌ളൂരില്‍ പിടിയില്‍

ലഹരി കടത്ത് : മലയാള സീരിയല്‍ നടന്‍ ഉള്‍പ്പെടെ 6 പേര്‍ ബെംഗ്‌ളൂരില്‍ പിടിയില്‍

spot_img
spot_img

ബെംഗ്‌ളൂറു:  മയക്കുമരുന്ന് വിതരണകേസില്‍ സീരിയല്‍ നടന്‍ ഉള്‍പെടെ ആറ് മലയാളികള്‍ ബെംഗ്‌ളൂരില്‍ പിടിയില്‍.

സീരിയലുകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിക്കുന്ന ശിയാസ്, കൂട്ടാളികളായ ശാഹിദ്, ജതിന്‍ എന്നിവരെ 12.5 ലക്ഷം രൂപയുടെ ലഹരിമരുന്ന് സഹിതമാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.

കോളജ് വിദ്യാര്‍ഥികള്‍ക്ക് ലഹരി എത്തിച്ചു നല്‍കുന്ന സംഘത്തിന്റെ ഭാഗമായാണ് സീരിയല്‍ നടന്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും രണ്ട് ലഹരി കേസുകളിലായാണ് ആറ് പേരെ പിടികൂടിയതെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ബെംഗ്‌ളൂറു എച്‌എസ്‌ആര്‍ ലേഔട് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. കേരളത്തില്‍ നിന്ന് കഞ്ചാവും എംഡിഎംഎയും രാസലഹരി ഗുളികകള്‍ ഉള്‍പെടെയുള്ളവ കൊണ്ടുവന്നാണ് ഇവര്‍ കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ വില്‍പന നടത്തിയിരുന്നതെന്നും ഇവര്‍ വന്‍കിട നിശാപാര്‍ടികളിലും കഞ്ചാവ് എത്തിച്ചിരുന്നതായാണ് വിവരമെന്നും പൊലീസ് പറഞ്ഞു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments