Friday, March 29, 2024

HomeNewsIndiaകോണ്‍ഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പ്: ശശി തരൂര്‍ പത്രിക വാങ്ങി

കോണ്‍ഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പ്: ശശി തരൂര്‍ പത്രിക വാങ്ങി

spot_img
spot_img

കോണ്‍ഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിനുള്ള നടപടികള്‍ തുടങ്ങിയതിന് പിന്നാലെ ശശി തരൂര്‍ പ്രതിനിധിയെ അയച്ച് പത്രിക വാങ്ങി. 26 നോ അതിന് ശേഷമോ പത്രിക സമര്‍പ്പിക്കുമെന്നാണ് സൂചന.

28 നായിരിക്കും ഗെലോട്ട് പത്രിക സമര്‍പ്പിക്കുന്നത്. ഗ്രൂപ്പ് 23 ന്റെ പ്രതിനിധിയായി മനീഷ് തിവാരിയും പത്രിക നല്‍കിയേക്കും. ഡിസിസി അധ്യക്ഷന്മാരും, സാധാരണ പ്രവര്‍ത്തകരുമൊക്കെ ആദ്യദിനം എഐസിസിയില്‍ പത്രിക വാങ്ങാനെത്തി.

ശശി തരൂര്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയല്ലന്ന് ഗ്രൂപ്പ് 23 യിലെ നേതാക്കള്‍ അറിയിച്ചു. ജി-23 യില്‍ നിന്ന് മനീഷ് തിവാരി മല്‍സരിക്കുന്നത് മുന്‍ നിര്‍ത്തിയാണ് ശശി തരൂര്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയല്ലന്ന് അവര്‍ വ്യക്തമാക്കിയത്. തങ്ങളുമായി ആലോചിച്ചല്ല ശശി തരൂര്‍ ഈ തിരുമാനം എടുത്തതെന്നാണ് ജി-23 വാദം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments