Thursday, April 25, 2024

HomeNewsIndiaഗെലോട്ടിനെ അദ്ധ്യക്ഷനാക്കാനുള്ള നീക്കം ഉപേക്ഷിക്കുന്നു

ഗെലോട്ടിനെ അദ്ധ്യക്ഷനാക്കാനുള്ള നീക്കം ഉപേക്ഷിക്കുന്നു

spot_img
spot_img

ന്യൂഡല്‍ഹി: അശോക് ഗെഹ്ലോട്ടിനെ കോണ്‍ഗ്രസ് അധ്യക്ഷനാക്കാനുള്ള നീക്കത്തില്‍ നിന്ന് ഹൈക്കമാന്‍ഡ് പിന്‍മാറി.

രാജസ്ഥാനില്‍ ഗെഹ്ലോട്ട് നിലപാട് കടുപ്പിച്ചതോടെയാണ് ഹൈക്കമാന്‍ഡ് നിലപാട് മാറ്റിയത്. ഗെഹ്ലോട്ടിന് പകരം മുകുള്‍ വാസ്നിക്, ദിഗ് വിജയ് സിംഗ് എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നുവരികയാണ്.

ഗെലോട്ട് പക്ഷത്തിന്റെ കടുംപിടുത്തത്തില്‍ സോണിയയും രാഹുലും അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.

സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അംഗീകരിക്കില്ലെന്ന് ഗെഹ്ലോട്ട് കഴിഞ്ഞ ദിവസം നിരീക്ഷകരെ അറിയിച്ചിരുന്നു. മുഖ്യമന്ത്രി കസേര പാര്‍ട്ടി വിശ്വസ്തര്‍ക്കേ വിട്ടു നല്‍കൂയെന്നും ഗെഹ്ലോട്ട് ആവര്‍ത്തിച്ചു. ഇതിനു പിന്നാലെയാണ് ഹൈക്കമാന്‍ഡും നിലപാട് കടുപ്പിച്ചത്.

ഗെലോട്ടിനെ അദ്ധ്യക്ഷനാക്കരുതെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തു വന്നിട്ടുണ്ട്. രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി ഗെലോട്ട് സൃഷ്ടിച്ചതാണെന്നാണ് നേതാക്കളുടെ വിമര്‍ശനം.

ഗെലോട്ട് ഹൈക്കമാന്‍ഡിനെ അപമാനിച്ചെന്നാണ് നേതാക്കള്‍ പറയുന്നത്. എംഎല്‍എമാരുടെ രാജി നീക്കം ഗെലോട്ടിന്റെ പദ്ധതിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയാകുമെന്ന സച്ചിന്‍ പൈലറ്റ് എംഎല്‍എ മാര്‍ക്ക് സൂചന നല്‍കിയിരുന്നുവെന്നും ഇതാണ് ഗെലോട്ടിനെ ചൊടിപ്പിച്ചതെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments