Friday, March 29, 2024

HomeNewsIndiaകേന്ദ്ര നേതാക്കളെ അപമാനിച്ചു; ഗെലോട്ടിന്റെ എതിര്‍പ്പില്‍ രാഹുലിന് അതൃപ്തി

കേന്ദ്ര നേതാക്കളെ അപമാനിച്ചു; ഗെലോട്ടിന്റെ എതിര്‍പ്പില്‍ രാഹുലിന് അതൃപ്തി

spot_img
spot_img

ജയ്പൂര്‍: രാജസ്ഥാന്‍ പ്രതിസന്ധിയില്‍ ഹൈക്കമാന്‍ഡിന് കടുത്ത എതിര്‍പ്പ്. ഗെലോട്ട് പക്ഷം നടപടി നേരിടേണ്ടി വരുമെന്ന സൂചനയാണ് കേന്ദ്ര നേതാക്കള്‍ നല്‍കുന്നത്.

കേന്ദ്ര നിരീക്ഷകരായി സംസ്ഥാനത്തെത്തിയ നേതാക്കളെ ഗെലോട്ട് പക്ഷം അപമാനിച്ചുവെന്നാണ് നേതാക്കള്‍ പരസ്യമായി തന്നെ പറയുന്നത്.

രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും അടക്കമുള്ള നേതൃത്വം കടുത്ത നീരസത്തിലാണ്. ഗെലോട്ട് അറിയാതെ ഇങ്ങനൊരു വിമത നീക്കം സംസ്ഥാന നടക്കില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. എന്നാല്‍ തന്റെ കൈയ്യില്‍ അല്ല ഒന്നും ഉള്ളതെന്നാണ് ഗെലോട്ട് പറയുന്നത്.

ഗെലോട്ടിന്റെ ഭിന്നതാല്‍പര്യങ്ങളാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് കോണ്‍ഗ്രസിലെ പൊതു അഭിപ്രായം. 90 എംഎല്‍എമാരെ കാണിച്ച്‌ അദ്ദേഹം നേതൃത്വത്തെ ഭീഷണിപ്പെടുത്തുകയാണ്.

രാഹുലും സോണിയയും പ്രിയങ്കയും ഇപ്പോഴത്തെ പ്രതിസന്ധിയില്‍ രോഷത്തിലാണ്. ഗെലോട്ടിനോടാണ് രോഷം മുഴുവന്‍. എംഎല്‍എമാരെ ഉപയോഗിച്ച്‌ കോണ്‍ഗ്രസിനെ പൊതുമധ്യത്തില്‍ ഗെലോട്ട് നാണംകെടുത്തിയെന്നാണ് ഗാന്ധി കുടുംബം പറയുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments