Friday, March 29, 2024

HomeNewsIndiaനിരോധനം പരിഹാരമല്ലെന്ന് സീതാറാം യെച്ചൂരി

നിരോധനം പരിഹാരമല്ലെന്ന് സീതാറാം യെച്ചൂരി

spot_img
spot_img

ന്യൂഡല്‍ഹി: തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ നിരോധനം പരിഹാരമല്ലെന്ന് സി.പി.എം ജനറല്‍ ​സെക്രട്ടറി സീതാറാം യെച്ചൂരി.

കേന്ദ്ര സര്‍ക്കാര്‍ പോപുലര്‍ ഫ്രണ്ടിനെ നിരോധിച്ച നടപടിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ അക്രമങ്ങള്‍ കൂടി കണക്കിലെടുത്താണ് നിരോധനമെന്നാണ് പറയുന്നത്. ആര്‍.എസ്.എസിനെ മൂന്നു തവണ നിരോധിച്ചിട്ടും ഫലമുണ്ടായില്ലെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.

കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഒരു വശത്ത് ആര്‍.എസ്.എസ് ആണ്. ആര്‍.എസ്.എസ് അക്രമം അവസാനിപ്പിച്ചാല്‍ കേരളത്തിലെ പ്രശ്നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരമാകും. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ആരായാലും രാഷ്ട്രീയപരമായി ഒറ്റപ്പെടുത്തണം.

മതപരമായ ചേരിതിരിവ് ഉണ്ടാക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട യെച്ചൂരി എല്ലാ വിധ തീവ്രവാദ പ്രവര്‍ത്തനങ്ങളെയും സി.പി.എം എതിര്‍ക്കുന്നുവെന്നും അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments