Saturday, September 23, 2023

HomeNewsIndiaകോണ്‍​ഗ്രസ് അധ്യക്ഷ തെരഞ്ഞടുപ്പ്: മത്സരിക്കാനൊരുങ്ങി ദി​ഗ്വിജയ സിം​ഗും

കോണ്‍​ഗ്രസ് അധ്യക്ഷ തെരഞ്ഞടുപ്പ്: മത്സരിക്കാനൊരുങ്ങി ദി​ഗ്വിജയ സിം​ഗും

spot_img
spot_img

ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ മുതിര്‍ന്ന നേതാവ് ദി​ഗ്വിജയ സിം​ഗും മത്സരത്തിനുണ്ടായേക്കുമെന്ന് സൂചന.

ഈ മാസം 30ന് അദ്ദേഹം നാമനിര്‍ദ്ദേശ പത്രിക നല്‍കുമെന്നാണ് വിവരം. ഇന്ന് അദ്ദേഹം ദില്ലിയില്‍ തിരിച്ചെത്തും. അശോക് ​ഗെലോട്ടിന്റെ കാര്യത്തില്‍ പാര്‍ട്ടി നേതൃത്വം സംശയത്തിലായതോടെ ദി​ഗ്വിജയ് സിം​ഗ്, മല്ലികാര്‍ജുന്‍ ഖാര്‍​, കെ സി വേണു​ഗോപാല്‍ എന്നിവരുടെ പേരുകളാണ് അധ്യക്ഷസ്ഥാനത്തേക്ക് പരി​ഗണിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ശശി തരൂര്‍ അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുന്ന കാര്യം ഉറപ്പായിട്ടുണ്ട്.

രാജസ്ഥാനിലെ വിമതനീക്കമാണ് ​ഗെലോട്ടിന് തിരിച്ചടിയായത്. വിശ്വസ്തനായ ​ഗെലോട്ടിന്റെ ഭാഗത്ത് നിന്ന് അപ്രതീക്ഷിതമായുണ്ടായ നീക്കം ഗാന്ധി കുടുബത്തിന്റെ വിശ്വാസത്തിന് ഇടിവ് വരുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഗെലോട്ടുമായുള്ള ആശയവിനിമയം പൂര്‍ണമായും അടഞ്ഞിട്ടില്ലെങ്കിലും മറ്റ് വഴികള്‍ കൂടി നേതൃത്വം തേടുകയാണ്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments