Friday, March 29, 2024

HomeNewsIndiaഅധ്യക്ഷ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല, സോണിയയോട് ക്ഷമാപണം നടത്തി ഗെലോട്ട്

അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല, സോണിയയോട് ക്ഷമാപണം നടത്തി ഗെലോട്ട്

spot_img
spot_img

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ അശോക് ഗെലോട്ട് മത്സരിക്കില്ല. സോണിയ ഗാന്ധിയുമായുള്ള കൂടികാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം. കോണ്‍ഗ്രസ് അധ്യക്ഷനാകാനില്ലെന്ന് പറഞ്ഞ ഗെലോട്ട് രാജസ്ഥാനിലെ സംഭവ കാസങ്ങളില്‍ സോണിയയോട് ക്ഷമാപണം നടത്തിയെന്നും പറഞ്ഞു.

രാജസ്ഥാനില്‍ ഗെലോട്ട് മുഖ്യമന്ത്രിയായി തുടരണമോ എന്ന കാര്യം സോണിയ ഗാന്ധി തീരുമാനിക്കും.

സോണിയ ഗാന്ധിയെ കാണാന്‍ ക്ഷമാപണ കത്തുമായിട്ടാണ് ഗെലോട്ട് അവരുടെ വസതിയിലെത്തിയത്.  കെ.സി വേണുഗോപാലും സോണിയയ്ക്ക് ഒപ്പമുണ്ടായിരുന്നു. ഈ ചര്‍ച്ചയ്ക്ക് ശേഷമാണ് അധ്യക്ഷനാകാനില്ലെന്ന് ഗെലോട്ട് അറിയിച്ചത്.  സോണിയ ഗാന്ധി ഇന്ന് തന്നെ സച്ചിന്‍ പൈലറ്റിനെയും കണ്ടേക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments