Wednesday, October 4, 2023

HomeNewsIndia'ഇന്ത്യ' മുന്നണിയെ നയിക്കാന്‍ 14 അംഗ സമിതി

‘ഇന്ത്യ’ മുന്നണിയെ നയിക്കാന്‍ 14 അംഗ സമിതി

spot_img
spot_img

മുംബൈ: 2024 പൊതുതെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാൻ പ്രമേയം പാസ്സാക്കി പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുടെ യോഗം.

സംസ്ഥാനങ്ങളിലെ സീറ്റ് പങ്കിടലില്‍ ചര്‍ച്ചകള്‍ ഉടൻ ആരംഭിക്കും. മുന്നണിയെ നയിക്കാൻ 14 അംഗ സമിതിയെ നിയോഗിച്ചു. സമിതിയില്‍ നെഹ്രു കുടുംബത്തില്‍ നിന്ന് ആരും അംഗങ്ങളായില്ല. 14 പ്രധാന പാര്‍ട്ടികളില്‍ നിന്നായി ഓരോ പ്രതിനിധിയാണ് സമിതിയിലുള്ളത്. 14 അംഗ സമിതിയിലേക്കുള്ള പ്രതിനിധിയെ സിപിഎം പിന്നീട് അറിയിക്കും. ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണിക്കെതിരെ കഴിയുന്നത്ര സീറ്റുകളില്‍ ഒന്നിച്ച്‌ മത്സരിക്കാനാണ് ‘ഇന്ത്യ’ സഖ്യത്തിന്‍റെ തീരുമാനം.

കോണ്‍ഗ്രസില്‍ നിന്ന് കെ സി വേണുഗോപാലും, സിപിഐയില്‍ നിന്ന് ഡി രാജയും, എൻസിപിയില്‍ നിന്ന് ശരദ് പവാറും, ഡിഎംകെയില്‍ നിന്ന് എം കെ സ്റ്റാലിനും, ശിവസേന ഉദ്ധവ് വിഭാഗത്തില്‍ നിന്ന് സഞ്ജയ് റൗത്തും, ആര്‍ജെഡിയില്‍ നിന്ന് തേജസ്വി യാദവും, തൃണമൂലില്‍ നിന്ന് അഭിഷേക് ബാനര്‍ജിയും, ജെഎംഎംല്‍ നിന്ന് ഹേമന്ത് സോറനും, ആം ആദ്‌മിയില്‍ നിന്ന് രാഘവ് ഛദ്ദയും, എസ് പിയില്‍ നിന്ന് ജാവേദ് അലി ഖാനും ജെഡിയുവില്‍ നിന്ന് ലല്ലൻ സിംഗും, നാഷണല്‍ കോണ്‍ഫറൻസില്‍ നിന്ന് ഒമര്‍ അബ്‌ദുള്ളയും പിഡിപിയില്‍ നിന്ന് മെഹബുബ മുഫ്‌തിയുമാണ് സമിതി അംഗങ്ങള്‍.

പൊതുജനങ്ങളുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി പൊതുറാലികള്‍ ഉടൻ സംഘടിപ്പിക്കാനും ജുഡേഗ ഭാരത്, ജീതേഗ എന്ന മുദ്രാവാക്യം ഉയര്‍ത്തി ക്യാംപയിനുകള്‍ സംഘടിപ്പിക്കാനും ധാരണയായി. 

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments