Sunday, September 24, 2023

HomeNewsIndia'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്'; പഠിക്കാന്‍ എട്ടംഗ സമിതി

‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’; പഠിക്കാന്‍ എട്ടംഗ സമിതി

spot_img
spot_img

ഡല്‍ഹി: ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പിന്റെ സാധ്യത പരിശോധിക്കാൻ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തില്‍ എട്ടംഗ സമിതി‌ രൂപീകരിച്ച്‌ കേന്ദ്രം.

സമതിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കോണ്‍ഗ്രസി ലോക്സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജൻ ചൗധരി, മുൻ കശ്മീര്‍ മുഖ്യമന്ത്രി ഗുലാം നബി ആസാദ്, 15ാം ധനകാര്യ കമ്മീഷൻ അധ്യക്ഷൻ എൻ കെ സിംഗ് , മുൻ ലോക്സഭാ സെക്രട്ടറി ജനറല്‍ സുഭാഷ് കശ്യപ്, മുതിര്‍ന്ന അഭിഭാഷകൻ ഹരീഷ് സാല്‍വെ, മുൻ ചീഫ് വിജിലൻസ് കമ്മീഷണര്‍ സഞ്ജയ് കോത്താരി എന്നിവര്‍ അംഗങ്ങളാണ്. കേന്ദ്ര നിയമ സഹമന്ത്രി അര്‍ജുൻ രാം മേഘ് വാള്‍ സമിതയിലെ പ്രത്യേക ക്ഷണിതാവാണ്. കേന്ദ്ര നിയമ മന്ത്രാലയ സെക്രട്ടറി നിതിൻ ചന്ദ്രയാണ് സമിതിയുടെ സെക്രട്ടറി.

സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ത്ത അപ്രതീക്ഷിത പ്രഖ്യാപനത്തിന് പിന്നാലെയാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നതിനെക്കുറിച്ച്‌ കേന്ദ്രം പറഞ്ഞത്. സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ പൊതുമണ്ഡലത്തിലും പാര്‍ലമെന്റിലും ചര്‍ച്ച ചെയ്യുമെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.

നിലവില്‍ സംസ്ഥാന – പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചല്ല നടത്താറുള്ളത്. അഞ്ച് വര്‍ഷം എപ്പോഴാണോ പൂര്‍ത്തിയാവുന്നത് അപ്പോഴാണ് രണ്ട് തിരഞ്ഞെടുപ്പും നടത്താറുള്ളത്

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments