ഡല്‍ഹിയില്‍ ചേരുന്ന ജി 20 ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് പങ്കെടുക്കില്ല. ചൈനയെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി ലി ക്വിയാങ് ആയിരിക്കും ഉച്ചകോടിയില്‍ പങ്കെടുക്കാൻ സാധ്യത.
ഷി ജീൻപിങ്ങ് പങ്കെടുക്കില്ലെന്ന കാര്യം ചൈനീസ് എംബസി വൃത്തങ്ങളാണ് അറിയിച്ചത്.
ചൈന ഇന്ത്യയുടെ അതിര്‍ത്തി പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി 2023 ലെ ഭൂപടം പുറത്തിറക്കിയതില്‍ രാജ്യം അറിയച്ച കടുത്ത പ്രതിഷേധവും നാളെ മുതല്‍ 10 ദിവസം വരെ പാകിസ്ഥാൻ ചൈന അതിര്‍ത്തികളില്‍ ഇന്ത്യൻ വ്യോമസേന നടത്താനിരിക്കുന്ന സൈനിക അഭ്യാസവും ചൈനയെ അസ്വസ്ഥമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് ഡല്‍ഹിയില്‍ ചേരുന്ന ജി20 ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡൻറ് ഷി ജീൻ പിങ് പങ്കെടുക്കില്ലെന്ന സൂചനകള്‍ ചൈനീസ് എംബസി നല്‍കുന്നത്.
അതേസമയം ചൈനീസ് പ്രസിഡണ്ടിനും ഒപ്പമുളള സംഘത്തിനും വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ ജി20യുടെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്.