ഇന്ത്യയിലെ പ്രമുഖ വിമാന കമ്ബനികളായ എയര്‍ ഏഷ്യയും എയര്‍ ഇന്ത്യാ എക്സ്പ്രസും ലയിക്കുന്നു.
ആഭ്യന്തര വിമാന സര്‍വീസുകള്‍ നടത്തുന്ന എയര്‍ഏഷ്യ, ഗള്‍ഫിലേക്കും തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കും രാജ്യാന്തര സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ലയിപ്പിക്കുന്നതു വഴി വലിയ വളര്‍ച്ചയ്ക്കാണ് വഴിയൊരുങ്ങുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
മാറ്റത്തിന്റെ പുതിയ മാര്‍ഗരേഖയും അവതരിപ്പിച്ചു. ഇതിനായുളള മാര്‍ഗരേഖ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെയും എയര്‍ഏഷ്യയുടെയും മാനേജിങ് ഡയറക്ടര്‍ അലാക് സിങ് ഇന്നലെ രണ്ട് വിമാനക്കമ്ബനികളിലെയും മുഴുവൻ ഉദ്യോഗസ്ഥരുമായും തത്സമയ സംവാദത്തില്‍ പങ്കുവച്ചു. ഇപ്പോള്‍ നിരന്തരമായി യാത്രക്കാരുടെ പഴി കേള്‍ക്കുന്ന എയര്‍ ഇന്ത്യാ എക്സ്പ്രസിന് ലയനത്തിലൂടെയെങ്കിലും മോചനം കിട്ടുമോന്ന് കണ്ടറിയണം. ഇതിന് പരിഹാരം കൂടിയാണ് ഈ ലയനം എന്നാല്‍ വിലയിരുത്തല്‍.
എയര്‍ ഇന്ത്യ എക്സ്പ്രസിലേക്കും എയര്‍ ഏഷ്യ ഇന്ത്യയിലേക്കുമുളള ടിക്കറ്റുകള്‍ യാത്രക്കാര്‍ക്ക് സംയോജിത വെബ്സൈറ്റായ airindiaexpress.com വഴി സ്വന്തമാക്കാനുള്ള സംവിധാനം നേരത്തെ അവതരിപ്പിച്ചിരുന്നു. ഇരു കമ്ബനികളുടെയും കസ്റ്റമര്‍ കെയര്‍ സേവനങ്ങളും സാമൂഹ്യ മാധ്യമ ഹാൻഡിലുകളും പൊതുവായി മാറിക്കഴിഞ്ഞു